Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഗരസഭാധികൃതര്‍...

നഗരസഭാധികൃതര്‍ മന്ത്രിക്ക്​ നിവേദനം നല്‍കി

text_fields
bookmark_border
നഗരസഭാധികൃതര്‍ മന്ത്രിക്ക്​ നിവേദനം നല്‍കി
cancel
റോഡുകള്‍ ഗതാഗത യോഗ്യമാക്കൽ: കൊണ്ടോട്ടി: ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള നഗരസഭ പരിധിയിലെ റോഡുകള്‍ നഗരസഭക്ക് വിട്ടുനൽകുകയോ ഗതാഗത യോഗ്യമാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭാധികൃതര്‍ വകുപ്പു മന്ത്രി റോഷി അഗസ്റ്റിന്​ നിവേദനം നൽകി. ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം റോഡുകളുടെ ദയനീയാവസ്ഥ മന്ത്രിയെ ബോധ്യപ്പെടുത്തി. നഗരസഭയിലെ 18, 20, 21, 23 വാര്‍ഡുകളിലായി മുറിത്തോട്​ മുതല്‍ കോളനി റോഡ് വരെയും 13, 30 വാര്‍ഡുകളിലെ കോടങ്ങാട് വില്ലേജ് ഓഫിസ്​ മുതല്‍ വലിയ തോട് വരെയുമാണ് ജലവിഭവ വകുപ്പിന്റെ റോഡുകളുള്ളത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡുകളില്‍ കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. നഗരസഭാധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, ഉപാധ്യക്ഷന്‍ സനൂപ് മാസ്റ്റര്‍, സ്ഥിരം സമിതി അധ്യക്ഷരായ അഷ്‌റഫ് മടാന്‍, എ. മുഹിയുദ്ദീന്‍ അലി എന്നിവരാണ് മന്ത്രിയെ കണ്ടത്. പടം me kdy 8 nagarasabha: കൊണ്ടോട്ടിയില്‍ ജലവിഭവ വകുപ്പിന്​ കീഴിലുള്ള റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ നേതൃത്വത്തില്‍ നഗരസഭാധികൃതര്‍ മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നല്‍കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story