Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:43 AM IST Updated On
date_range 24 Feb 2022 5:43 AM ISTവനിതകൾക്ക് തൊഴിലധിഷ്ഠിത കോഴ്സ്: അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
വാഴക്കാട്: കേരള സർക്കാർ സ്ഥാപനങ്ങളായ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസും ഐ.എച്ച്.ആർ.ഡിയും ചേർന്ന് ഐ.എച്ച്.ആർ.ഡിയുടെ വാഴക്കാട് ടെക്നിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ വനിതകൾക്കായി ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് ഏഴ്. ഫോൺ: 8547005009 04832725215. അനുശോചിച്ചു കൊണ്ടോട്ടി: നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സനുമായിരുന്ന കെ.പി.എ.സി ലളിതയുടെ വിയോഗത്തില്‍ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കല അക്കാദമി അനുശോചിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, പുലിക്കോട്ടില്‍ ഹൈദരാലി, ഫൈസല്‍ എളേറ്റില്‍, ബാപ്പു വാവാട്, കെ.എ. ജബ്ബാര്‍, എം.കെ. ജയഭാരതി, രാഘവന്‍ മാടമ്പത്ത്, ഒ.പി. മുസ്തഫ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ സര്‍വേ പുളിക്കല്‍: കൊടികുത്തിപ്പറമ്പ് അന്‍സാര്‍ ഇംഗ്ലീഷ് സ്കൂൾ ഹെല്‍ത്ത് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ ആരോഗ്യ സര്‍വേ നടത്തി. 'പൊതുജനങ്ങളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം' വിഷയത്തിലായിരുന്നു വിവര ശേഖരണം. മക്കക്കാട്, ചേവായൂര്‍ ഭാഗങ്ങളിലെ 150 കുടുംബങ്ങളില്‍നിന്ന് 25 വിദ്യാര്‍ഥികളാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഹെല്‍ത്ത് ക്ലബ് സെക്രട്ടറി നിയ ഫാത്തിമ ബോധവത്കരണ ക്ലാസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story