Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ്​ നവീകരണം: പൊടിയിൽ...

റോഡ്​ നവീകരണം: പൊടിയിൽ മുങ്ങി സൗത്ത് പുത്തലം

text_fields
bookmark_border
റോഡ്​ നവീകരണം: പൊടിയിൽ മുങ്ങി സൗത്ത് പുത്തലം
cancel
അരീക്കോട്: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ പുത്തലം മുതൽ സൗത്ത് പുത്തലം വരെയുള്ള ഭാഗങ്ങളിൽ റോഡ്​ നവീകരണത്തോടനുബന്ധിച്ചുള്ള പൊടിശല്യത്തിൽ പൊറുതിമുട്ടി യാത്രക്കാരും വ്യാപാരികളും പ്രദേശവാസികളും. റോഡ്​ നവീകരണം ആരംഭിച്ചിട്ട്​​ മാസങ്ങളായി. പാതയിൽ എല്ലാ ഭാഗങ്ങളിലും അവസാനഘട്ട നവീകരണം പുരോഗമിക്കുമ്പോഴും ഈ ഭാഗങ്ങൾ ഇപ്പോഴും പൊളിച്ചിട്ട നിലയിലാണ്​. ഇതുമൂലം വാഹനങ്ങൾ കടന്നു പോകുമ്പോൾ കടുത്ത പൊടിശല്യമാണ്​ ഉണ്ടാകുന്നതെന്ന് പ്രദേശവാസികളും വ്യാപാരികളും പറയുന്നു. അധികൃതരോട്​ പരാതിപ്പെടുമ്പോൾ ചില സമയങ്ങളിൽ വെള്ളമൊഴിച്ച് താൽക്കാലിക പരിഹാരം ഉണ്ടാക്കുമെങ്കിലും ശാശ്വത​ പരിഹാരമായിട്ടില്ല. പൊടിശല്യം കാരണം ഇവിടെയുള്ള വ്യാപാര സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. നവീകരണം ഉടൻ പൂർത്തിയാക്കി പരിഹാരം കാണണമെന്നാണ്​ ആവശ്യം. അതേസമയം, ചില ഭൂവുടമകളിൽനിന്ന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് പ്രവൃത്തി വൈകാൻ ഇടയാക്കിയതെന്നും വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും നിർമാണ കമ്പനി അധികൃതർ അറിയിച്ചു. ഫോട്ടോ: വാഹനങ്ങൾ പോകുമ്പോൾ പൊടിപടലത്തിൽ മുങ്ങുന്ന സൗത്ത് പുത്തലത്തെ റോഡ് ഫോട്ടോ നെയിം:ME ARKD ROAD NEWS
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story