Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2022 5:41 AM IST Updated On
date_range 24 Feb 2022 5:41 AM ISTപൊന്നാനി നഗരസഭയിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കും
text_fieldsbookmark_border
പൊന്നാനി: നഗരസഭ പരിധിയിലുള്ള തൊഴിൽ രഹിതർക്കായി വിപുലമായ തൊഴിൽ മേളകൾ സംഘടിപ്പിക്കാൻ ഒരുങ്ങി പൊന്നാനി നഗരസഭ. നഗരസഭ കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നഗരസഭയിൽ പ്രവർത്തിക്കുന്ന എൻ.യു.എൽ.എം പദ്ധതിയുടെ ഭാഗമായി നൈപുണ്യ പരിശീലന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. നഗരസഭ പ്രദേശത്തെ തൊഴിൽ രഹിതരായ ഉദ്യോഗാർഥികൾക്കും ഇ.എസ്.ടി.പി പദ്ധതി പ്രകാരം പരിശീലനം ലഭിച്ചിട്ടും തൊഴിൽ ലഭിക്കാത്തവർക്കും പ്രയോജനം ലഭിക്കുന്ന തരത്തിലാകും മേളകൾ. മേളകൾ വഴി തൊഴിൽ നൽകുന്നതിനായി നഗരസഭ പരിധിയിലും പുറത്തുമുള്ള വിവിധ തൊഴിൽ ദാതാക്കൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട് തൊഴിലവസരങ്ങൾ ഉറപ്പു വരുത്തും. പൊന്നാനിയിൽ ജൈവ വൈവിധ്യ പാർക്ക് നിർമിക്കുന്ന പ്രവൃത്തി പെട്രേഡ്സ് ഏജൻസിയെ ഏൽപ്പിക്കുന്നതിനും കൗൺസിൽ യോഗത്തിൽ തീരുമാനമായി. പൊന്നാനി നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി അംഗങ്ങളായ എം. ആബിദ, രജീഷ് ഊപ്പാല, ഒ.ഒ. ഷംസു, ടി. മുഹമ്മദ് ബഷീർ കൗൺസിലർമാരായ മുഹമ്മദ് ഫർഹാൻ, അനുപമ മുരളീധരൻ, കെ. ഗിരീഷ് കുമാർ, അജീന ജബ്ബാർ, പി.വി. അബ്ദുൽ ലത്തീഫ്, വി.പി. പ്രബീഷ്, നഗരസഭ എൻജിനീയർ സുജിത് ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു Photo: MP PNN 1: പൊന്നാനി നഗരസഭ കൗൺസിൽ യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
