Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശമംഗലം...

ദേശമംഗലം ഗ്രാമപഞ്ചയത്തിൽ പുലിയെ കണ്ടതായി അഭ്യൂഹം

text_fields
bookmark_border
ദേശമംഗലം ഗ്രാമപഞ്ചായത്തിൽ പുലിയെ കണ്ടതായി അഭ്യൂഹം ചെറുതുരുത്തി: ദേശമംഗലം ഗ്രാമപഞ്ചായത്തിലെ മേലേ തലശ്ശേരിയിൽ പുലിയെ കണ്ടതായി അഭ്യൂഹം. പൂങ്ങോട് ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ മേലേതലശ്ശേരിയിൽ ചൊവ്വാഴ്ച രാത്രിയാണ് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. കാടിനോട്​ ചേർന്ന സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് രാത്രി പുലിയെ കണ്ടത്​. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് നിന്ന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് രണ്ട് ആടുകളെ കാണാതായിരുന്നു. നാട്ടുകാർ പൊതുവെ ഭീതിയിലാണ്​. പുലിയുടേതായി സംശയിക്കാവുന്ന യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും പ്രദേശ കാടുകളിൽ കാണുന്ന പുലിയോട് സാദൃശ്യമുള്ള കാട്ട് പൂച്ചകളാണ് ഇതെന്നും ഇവയുടെ കാൽപാടുകൾ കണ്ടെത്തിയതായും ബുധനാഴ്ച രാവിലെ തിരച്ചിൽ നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു. എങ്കിലും നാട്ടുകാർ ശ്രദ്ധിക്കണമെന്നും പുലിയെ കണ്ടു എന്ന് പറയുന്ന പ്രദേശത്ത് നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും സെക്​ഷൻ ഫോറസ്റ്റ് ഓഫിസർ പി.എസ്. ബാബു പറഞ്ഞു. ചിത്രംTCTC Ty 1 മേലേ തലശ്ശേരിയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ കണ്ടെത്തിയ കാൽപ്പാടുകൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story