Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൺസ്യൂമർ ഫെഡ് റീജനൽ...

കൺസ്യൂമർ ഫെഡ് റീജനൽ ഓഫിസിന് മുന്നിൽ സി.ഐ.ടി.യു ധർണ

text_fields
bookmark_border
കൺസ്യൂമർ ഫെഡ് റീജനൽ ഓഫിസിന് മുന്നിൽ സി.ഐ.ടി.യു ധർണ
cancel
എടപ്പാൾ: കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാളിലെ കൺസ്യൂമർഫെഡ് റീജിയണൽ ഓഫിസിന് മുന്നിൽ ധർണ നടത്തി. മലപ്പുറം റീജിയണൽ മാനേജറുടെ തൊഴിൽ ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ജീവനക്കാരെ അനവസരത്തിൽ സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് കൺസ്യൂമർഫെഡ് റീജിയണൽ ഓഫിസിന് മുന്നിൽ ധർണ നടത്തിയത്. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ. രാമദാസ് ഉദ്ഘാടനം ചെയ്തു. കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് മുരളീധരൻ അധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ല സെക്രട്ടറി അജീഷ് സ്വാഗതം പറഞ്ഞു. കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.ജെ. ജിജു, സി.ഐ.ടി.യു എടപ്പാൾ ഏരിയ സെക്രട്ടറി എം.ബി. ഫൈസൽ, ഡി.വൈ.എഫ്.ഐ എടപ്പാൾ ബ്ലോക്ക് സെക്രട്ടറി ബി.ജി. ശ്രീജിത്ത്, സംസ്ഥാന ട്രഷറർ ഗിരീഷ് കുമാർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. കൺസ്യൂമർഫെഡ് വർക്കേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം നിധീഷ് നന്ദി രേഖപ്പെടുത്തി. സി. രാഘവൻ, എം. മുരളീധരൻ, വിനോദ് തുടങ്ങിയവരും പങ്കെടുത്തു. Photo: MP EDPL കൺസ്യൂമർഫെഡ് റീജിയണൽ ഓഫിസിന് മുന്നിൽ നടത്തിയ ധർണ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story