Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാതൃഭാഷ ദിനാചരണം

മാതൃഭാഷ ദിനാചരണം

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഫോക്​ലോര്‍ പഠനവിഭാഗത്തില്‍ നടന്ന മാതൃഭാഷ ദിനാചരണത്തില്‍ വകുപ്പ് മേധാവി ഡോ. കെ.കെ. ഗീതാകുമാരി മുഖ്യപ്രഭാഷണം നടത്തി. അധ‍്യാപകരായ സിനീഷ് വേലിക്കുനി, ഡോ. വിജിഷ എന്നിവര്‍ സംസാരിച്ചു. സര്‍വകലാശാല നിയമ പഠന വകുപ്പില്‍ വിദ്യാർഥികള്‍ ഭാഷാ പ്രതിജ്ഞയെടുത്തു. കോ ഓഡിനേറ്റര്‍ ഡോ. റിഫത്ത് ഖാന്‍, അഡ്വ. സി.ഇ. മൊയ്തീന്‍കുട്ടി, ഫാക്കല്‍റ്റി അംഗങ്ങളായ ശ്രുതി അനൂപ്, പ്രീതി തമ്പാന്‍, ഷര്‍മിള മേനോന്‍, ഫറ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ഇംഗ്ലീഷ് ദേശീയ സെമിനാര്‍ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് പഠനവിഭാഗം ഫെബ്രുവരി 23, 24 തീയതികളിലായി ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. സര്‍വകലാശാല മുന്‍ പ്രഫസറും അക്കാദമി അവാര്‍ഡ് ജേതാവുമായ ഡോ. എം.വി. നാരായണനോടുള്ള ആദരസൂചകമായാണ് പരിപാടി. 23ന് രാവിലെ 10ന് ഇ.എം.എസ് സെമിനാർ കോംപ്ലക്‌സില്‍ ഡോ. അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യും. കേരള സര്‍വകലാശാല ഇംഗ്ലീഷ് പഠനവിഭാഗം പ്രഫ. ഡോ. മീന ടി. പിള്ള മുഖ്യപ്രഭാഷണം നടത്തും. മ്യൂറല്‍ പെയിന്‍റിങ്, തയ്യല്‍ സൗജന്യ പരിശീലനം തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് മ്യൂറല്‍ പെയിന്‍റിങ്, തയ്യല്‍ എന്നിവയില്‍ നല്‍കുന്ന 15 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് രണ്ട് മുതല്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പഠനവകുപ്പുമായി ബന്ധപ്പെടുക. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത, ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കാണ് പ്രവേശനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story