Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെളിയങ്കോട്...

വെളിയങ്കോട് ചങ്ങാടംറോഡ് അഴിമതി: ഡി.വൈ.എഫ്.ഐ. പ്രത്യക്ഷസമരത്തിന്

text_fields
bookmark_border
വെളിയങ്കോട് ചങ്ങാടംറോഡ് അഴിമതി: ഡി.വൈ.എഫ്.ഐ പ്രത്യക്ഷസമരത്തിന് വെളിയങ്കോട്: വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ചങ്ങാടംറോഡ് നവീകരണം ഇ-ടെൻഡറില്ലാതെ നിർമാണം നടത്തിയതിനുപിന്നിൽ അഴിമതിയുണ്ടെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അഞ്ച് ലക്ഷം രൂപക്ക്​ മുകളിൽ ഇ-ടെൻഡർ വേണമെന്നിരിക്കെ 21.30 ലക്ഷം രൂപയുടെ നിർമാണം ഇ-ടെൻഡറില്ലാതെ നടത്തിയതിനു പിന്നിൽ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും അസി. എൻജിനിയറും കരാറുകാരും തമ്മിലുള്ള ഒത്തുകളിയാണെന്നും ഈ അഴിമതിയുടെ മറപിടിച്ചു ഭാവിയിൽ വലിയൊരു അഴിമതിക്ക് കളമൊരുക്കുകയാണ് ഈ സംഘമെന്നും നേതാക്കൾ പറഞ്ഞു. ചങ്ങാടം റോഡ് അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി, തദ്ദേശ മന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയതായും അഴിമതി പൊതുജനമധ്യത്തിൽ തുറന്നുകാണിക്കുന്നതിനായി ഡി.വൈ.എഫ്.ഐ പ്രത്യക്ഷസമര പരിപാടികൾ നടത്തുമെന്നും കൂട്ടിച്ചേർത്തു. ചങ്ങാടംറോഡ് നിർമാണം സംബന്ധിച്ച വിശദീകരണം പൊതുസമൂഹത്തോട് പറയാൻ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതി തയാറാവണമെന്നും പഞ്ചായത്തിലെ അഞ്ച് ലക്ഷം രൂപക്ക്​ മുകളിൽ വരുന്ന മുഴുവൻ പ്രവൃത്തികളും ഇ-ടെൻഡറിലൂടെ നടപ്പാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡി.വൈ.എഫ്.ഐ പൊന്നാനി ബ്ലോക്ക് പ്രസിഡൻറ് നൗഫൽ പൂക്കൈത, സെക്രട്ടറിയേറ്റംഗം സി.പി. അഭിലാഷ്, എരമംഗലം മേഖല സെക്രട്ടറി ബക്കർഫാസി, മൻജേഷ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story