Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2022 5:32 AM IST Updated On
date_range 22 Feb 2022 5:32 AM ISTസൗജന്യ കലാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
വളാഞ്ചേരി: കേരള സർക്കാർ സംസ്കാരിക വകുപ്പ് ആവിഷ്കരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ് പദ്ധതി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയിലേക്ക് പ്രായഭേദമന്യേ പഠിതാക്കളുടെ അപേക്ഷ ക്ഷണിച്ചു. കഥകളി(വേഷം), മോഹിനിയാട്ടം, കൂടിയാട്ടം, ശാസ്ത്രീയസംഗീതം, നാടകം, മാപ്പിളകലകൾ (കോൽകളി), ഫൈൻ ആർട്ട്സ് എന്നീ വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, കുറ്റിപ്പുറം പഞ്ചായത്ത്, കൽപകഞ്ചേരി പഞ്ചായത്ത്, ഇരിമ്പിളിയം പഞ്ചായത്ത്, ആതവനാട് പഞ്ചായത്ത്, എടയൂർ പഞ്ചായത്ത്, മാറാക്കര പഞ്ചായത്ത് എന്നിവിടങ്ങളിൽ ഫെബ്രുവരി 28ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് വജ്രജൂബിലി ഫെലോഷിപ് പദ്ധതി ജില്ല കോഓഡിനേറ്റർ വി.പി. മൻസിയ, കുറ്റിപ്പുറം ബ്ലോക്ക് കൺവീനർ എ. ഷിജിത്ത് എന്നിവർ അറിയിച്ചു. ഇതുസംബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി, ബി.ഡി.ഒ റഷീദ്, ഫെലോഷിപ് കലാകാരന്മാർ എന്നിവർ സംബന്ധിച്ചു. ഫോൺ: 9846702068.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story