Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2022 5:42 AM IST Updated On
date_range 21 Feb 2022 5:42 AM ISTഎട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
എട്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ മേലാറ്റൂർ: 8.85 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൊമ്പകല്ല് പാതിരിക്കോട്ട് നടത്തിയ പരിശോധനയിൽ എടപ്പറ്റ വില്ലേജിൽ ഓലപ്പാറ സ്വദേശി സക്കീർ ഹുസൈനാണ് (31) പിടിയിലായത്. എക്‌സൈസ് കമീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇന്‍റലിജൻസ് ബ്യൂറോയും മലപ്പുറം എക്സൈസ് സ്പെഷൽ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇയാൾ പിടിയിലായത്. യുവാക്കളെ ഉപയോഗിച്ച് ട്രെയിൻ മാർഗം ആന്ധ്രയിൽനിന്ന് കഞ്ചാവ് എത്തിച്ച് പാതിരിക്കോടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പുകളിൽ ഒളിപ്പിച്ച് മലപ്പുറം, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് വിൽപന നടത്തി വരുകയായിരുന്നു ഇയാളെന്നു അധികൃതർ പറഞ്ഞു. ഇയാളുടെ കാരിയർ ആയി പോയയാൾ 12 കിലോ കഞ്ചാവുമായി ആന്ധ്രയിൽ പിടിയിലായിരുന്നു. മറ്റൊരു സഹായിയായ അയനിക്കാട്ടിൽ വീട്ടിൽ നൂറുദ്ദീനെയും നാദാപുരം പൊലീസ് നാലര കിലോ കഞ്ചാവുമായി ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെയും എക്സൈസ് കമീഷണറുടെ സ്‌ക്വഡ് നിരീക്ഷിച്ചു വരുകയാണ്. എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോൾ, ഐബി ഇൻസ്‌പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, കമീഷണർ സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, പ്രിവന്റിവ് ഓഫിസർ പി. പ്രകാശ്, എ.പി. ഉമ്മർ കുട്ടി, ശിവപ്രകാശ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ ഇ. അഖിൽ ദാസ്, എ. അലക്സ്, സജി പോൾ, വി.ടി. സെയ്ഫുദ്ദീൻ, എം. റാഷിദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പടം mc mltr 2 kanjavu edappatta കഞ്ചാവുമായി പിടിയിലായ പ്രതിയോടൊപ്പം എക്സൈസ് അധികൃതർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
