Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡയാലിസിസ് രോഗികളുടെ...

ഡയാലിസിസ് രോഗികളുടെ കണ്ണീരൊപ്പാൻ നാളെ ബിരിയാണി ചലഞ്ച്

text_fields
bookmark_border
ഡയാലിസിസ് രോഗികളുടെ കണ്ണീരൊപ്പാൻ നാളെ ബിരിയാണി ചലഞ്ച് കൂട്ടിലങ്ങാടി: പടിഞ്ഞാറ്റുമുറി ശിഹാബ് തങ്ങൾ മൊന്യുമെന്‍റ്​ ഫോർ അടോപ്പ് റിലീഫ് ട്രീറ്റ്​മെന്‍റ്​ (സ്മാർട്ട്‌)ന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്‍ററിന്‍റെ പ്രവർത്തനത്തിനാവശ്യമായ ധനസമാഹരണത്തിന് ചൊവ്വാഴ്ച ബിരിയാണി ചലഞ്ച് നടത്തും. കൂട്ടിലങ്ങാടി പഞ്ചായത്തിലെയും പരിസരങ്ങളിലെയും ആബാലാവൃദ്ധം ജനങ്ങളെയും പങ്കാളികളാക്കിയുള്ള ചലഞ്ചിന് നാലര ക്വിന്‍റൽ ചിക്കൻ ബിരിയാണിയാണ് പാചകം ചെയ്യുന്നത്. പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലെയും വിവിധ മത, രാഷ്ട്രീയ സംഘടനകൾ, ക്ലബുകൾ, സംസ്കാരിക കൂട്ടായ്മകൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ പൊതു കൂട്ടായ്മ വാർഡ് തോറും രൂപവത്​കരിച്ച് വീടുവീടാന്തരം ഓർഡറുകൾ സ്വീകരിച്ചിട്ടുണ്ട്. നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് സാധ്യമാക്കുന്നതോടൊപ്പം അവരുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഫിസിയോ തെറപ്പി ക്ലിനിക്, ആംബുലൻസ് സർവീസ്, ഡോക്ടർസ് ഹോം കെയർ, നഴ്സസ് ഹോം കെയർ, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റ്, രോഗികളുടെ കുടുംബത്തിന് ഭക്ഷണം, ആഘോഷവേളകളിൽ ഭക്ഷ്യ കിറ്റ്, നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, വിദ്യാഭ്യാസ-സാസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങിയവയും സ്മാർട്ട് നടത്തി വരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story