Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:46 AM IST Updated On
date_range 20 Feb 2022 5:46 AM ISTസെമിനാർ സംഘടിപ്പിച്ചു
text_fieldsbookmark_border
മലപ്പുറം: മലപ്പുറം ഗവ. ടീച്ചർ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ, പാർലമെന്‍റ് അഫൈയഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ 'ഭരണഘടന മൂല്യങ്ങളും വിദ്യാഭ്യാസവും' വിഷയത്തിൽ ഏകദിന . മണ്ണിശ്ശേരി സെയ്താലിക്കുട്ടി സ്മാരക ഹാളിൽ നടന്ന സെമിനാർ മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. പി.കെ. അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകനും അധ്യാപകനുമായ ഡോ. അരുൺകുമാർ വിഷയാവതരണം നടത്തി. ചടങ്ങിൽ മലപ്പുറം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുൽ ഹകീം, വാർഡ് കൗൺസിലർ സി. സുരേഷ്, പി.ടി.എ പ്രസിഡന്റ് പി.ടി. നാസർ, ഐ.പി.എ കോഓഡിനേറ്റർ മുസ്തഫ മറ്റത്തൂർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.കെ. പ്രമീള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബഷീർ നന്ദിയും പറഞ്ഞു. photo: mm seminar മലപ്പുറം ഗവ. ടീച്ചർ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ സംഘടിപ്പിച്ച സെമിനാർ നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story