Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാതായ്ക്കര പഴയ റബർ...

പാതായ്ക്കര പഴയ റബർ ഫാക്ടറി വളപ്പിൽ തീപിടുത്തം

text_fields
bookmark_border
പാതായ്ക്കര പഴയ റബർ ഫാക്ടറി വളപ്പിൽ തീപിടുത്തം
cancel
പാതായ്ക്കര പഴയ റബർ ഫാക്ടറി വളപ്പിൽ തീപിടിത്തം പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പാതായിക്കരയിൽ റബർ ഫാക്ടറിക്ക്​ പുറത്ത് കൂട്ടിയിട്ട വസ്തുക്കൾക്ക് തീപിടിച്ചത് ആശങ്ക പരത്തി. ശനിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. വർഷങ്ങൾ മുമ്പ് അടച്ചിട്ട മിറാക്കിൾ റബർ ഫാക്ടറിയിലാണ് തീ പടർന്നത്. ഫാക്ടറി പ്രവർത്തിക്കുന്നില്ലെങ്കിലും ചെറിയ ഓഫിസും ഏതാനും തൊഴിലാളികളും ഇവിടെയുണ്ട്. ഉണങ്ങിയ അടിക്കാട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പഴയ റബർ അസംസ്കൃത വസ്തുക്കൾക്ക് തീ പടരുകയായിരുന്നു. ഇതോടെ തീ ഉയർന്ന് കത്തി. സമീപവാസികൾ തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പെരിന്തൽമണ്ണയിൽനിന്ന്​ അഗ്നിരക്ഷ സേന വിഭാഗം എത്തി ഏറെനേരം വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. സമീപത്തു ഫാക്ടറി കെട്ടിടവും വീടുകളും ഉണ്ടായിരുന്നെങ്കിലും തീ നിയന്ത്രിക്കാനായി. സ്റ്റേഷൻ ഓഫിസർ ബാബുരാജിന്റെ നേതൃത്വത്തിൽ രണ്ടു യൂനിറ്റ് സേന എത്തിയാണ് തീ അണച്ചത്. ഫോട്ടോ Mc pmna theepidutham പെരിന്തൽമണ്ണ പാതായ്ക്കരയിൽ റബർ ഫാക്ടറി വളപ്പിൽ ഉണ്ടായ തീപിടിത്തം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story