Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപറപ്പൂരിൽ നെല്ല്...

പറപ്പൂരിൽ നെല്ല് സംഭരണത്തിന് തുടക്കം

text_fields
bookmark_border
പറപ്പൂരിൽ നെല്ല് സംഭരണത്തിന് തുടക്കം
cancel
വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽനിന്ന്​ ആദ്യഘട്ടമായി 60 മെട്രിക് ടൺ നെല്ല് സപ്ലൈകോക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി. സലീമ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻ ഇ.കെ. സെയ്ദുബിൻ, കൃഷി ഓഫിസർ മഹ്സൂമ പുതുപ്പള്ളി, മെംബർമാരായ ഐക്കാടൻ വേലായുധൻ, ലക്ഷ്മണൻ ചക്കുവായി, എ.പി. ഹമീദ്, ടി. അബ്ദുറസാഖ്, പാടശേഖര സമിതി ഭാരവാഹികളായ ഇ.കെ. അബ്ദുൽ ഖാദർ, രാജൻ ചിറയിൽ, കെ.കെ. അബ്ദുറഹ്മാൻ, സിറാജ് പറപ്പൂർ എന്നിവർ സംസാരിച്ചു. ആദ്യഘട്ടത്തിൽ കിഴക്കെ ഇരിങ്ങല്ലൂർ പാടം, പടിഞ്ഞാറെ പാടം എന്നിവിടങ്ങളിൽ നിന്നാണ് നെല്ല് ശേഖരിച്ചത്. ഈ വർഷം 200 മെട്രിക് ടൺ നെൽ ഉൽപാദനം പ്രതീക്ഷിക്കുന്നതായി പ്രസിഡന്‍റ്​ വി. സലീമ ടീച്ചറും കൃഷി ഓഫിസർ മഹ്സൂമ പുതുപ്പള്ളിയും പറഞ്ഞു. ഫോട്ടോ: mt vngr nellu prpr പറപ്പൂർ ഗ്രാമപഞ്ചായത്തിൽ സപ്ലൈകോക്ക് നെല്ല് കൈമാറുന്ന ചടങ്ങ് പ്രസിഡന്‍റ്​ വി. സലീമ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story