Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതിരൂരങ്ങാടി നഗരസഭ...

തിരൂരങ്ങാടി നഗരസഭ സ്വരാജ് അവാര്‍ഡ് ഏറ്റുവാങ്ങി

text_fields
bookmark_border
തിരൂരങ്ങാടി: മികച്ച നഗരസഭക്ക് സംസ്ഥാന സര്‍ക്കാര്‍ ഏ​ർപ്പെടുത്തിയ സ്വരാജ് പുരസ്കാരം തിരൂരങ്ങാടി നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തില്‍ ഭരണസമിതി ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ അവാര്‍ഡ് സമ്മാനിച്ചു. 15 ലക്ഷം രൂപയും പ്രത്യേക ട്രോഫിയും അടങ്ങിയതാണ് അവാര്‍ഡ്. അവാര്‍ഡ് തുക നഗര വികസനത്തിന്​ ഉപയോഗിക്കും. നഗരസഭ ചെയര്‍മാന്​ പുറമെ ഡെപ്യൂട്ടി ചെയര്‍പേഴ്‌സൻ സി.പി. സുഹ്‌റാബി, സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി. ഇസ്മായില്‍, എം. സുജിനി, ഇ.പി. ബാവ വഹീദ ചെമ്പ, യു.കെ. മുസ്തഫ മാസ്റ്റർ, സെക്രട്ടറി ഇന്‍ചാര്‍ജ് ഇ. ഭഗീരഥി, ഇ. നാസിം, സതീഷ്, പി.വി. അരുൺകുമാർ, സജീഷ്, കൗൺസിലർമാർ തുടങ്ങിയവരാണ് അവാർഡ് വാങ്ങിയത്. mt swaraj award മികച്ച നഗരസഭക്കുള്ള സ്വരാജ് അവാർഡ് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനിൽനിന്ന് തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story