Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹൈവേ വികസനം: കൃഷി...

ഹൈവേ വികസനം: കൃഷി മന്ത്രിക്ക് നിവേദനം നൽകി

text_fields
bookmark_border
ഹൈവേ വികസനം: കൃഷി മന്ത്രിക്ക് നിവേദനം നൽകി
cancel
വേങ്ങര: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി കൂരിയാട് മുതൽ കൊളപ്പുറം വരെ പാലം നിർമിക്കാൻ താൽക്കാലികമായി നിർമിച്ച റോഡ് നീരൊഴുക്ക് തടസ്സപ്പെടുത്തുമെന്ന് കാണിച്ച്​ കൃഷിമന്ത്രി പി. പ്രസാദിന് നിവേദനം നൽകി. വേങ്ങരതോട്, കൈതത്തോട് എന്നിവയിലൂടെ വരുന്ന വെള്ളം സുഖമമായി ഒഴുകാൻ കുഴൽ സ്ഥാപിച്ചതിലെ അശാസ്ത്രീയത തടസ്സമാകുമെന്നതിനാൽ പ്രശ്നപരിഹാരം വേണമെന്നാണ്​ കർഷകരുടെ ആവശ്യം. കിസാൻസഭ മണ്ഡലം പ്രസിഡന്റ് എ.പി. അബൂബക്കർ, വേങ്ങര പഞ്ചായത്ത് രണ്ടാം വാർഡ് അംഗം കെ.വി. ഉമ്മർ എന്നിവർ നേതൃത്വം നൽകി. പടം : mt vngr ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പണിത താൽക്കാലിക റോഡ് നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനാൽ പരിഹാരം വേണമെന്നാവശ്യപ്പെട്ട്​ കർഷകർ കൃഷിമന്ത്രി പി. പ്രസാദിന് നിവേദനം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story