Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല പൈതൃക മ്യൂസിയം:...

ജില്ല പൈതൃക മ്യൂസിയം: പ്രവൃത്തി വിലയിരുത്താൻ കേരള മ്യൂസിയം ഡയറക്ടറെത്തി

text_fields
bookmark_border
തിരൂരങ്ങാടി: ജില്ല പൈതൃക മ്യൂസിയം പ്രവൃത്തി വിലയിരുത്തുന്നതിനും രണ്ടാംഘട്ടത്തിന്‍റെ ഡി.പി.ആർ തയാറാക്കുന്നതിന്‍റെയും ഭാഗമായി കേരള മ്യൂസിയം ഡയറക്ടർ ചന്ദ്രൻപിള്ള ഹജൂർ കച്ചേരിയിലെത്തി. 58 ലക്ഷം രൂപ ചെലവിട്ടുള്ള ഒന്നാം ഘട്ട പ്രവൃത്തി അവസാന ഘട്ടത്തിലാണ്. നിലം പാകലും ചുറ്റുമതിൽ നിർമാണവും പൂർത്തീകരിച്ച് മാർച്ച് ആദ്യവാരം ഒന്നാംഘട്ട പ്രവൃത്തിയുടെ ഉദ്ഘാടനം നടത്താനാണ് തീരുമാനം. പ്രോജക്ട് എൻജിനീയർ മോഹൻരാജ്, എഫ്.ഐ.ഡി.ഡി എം.ഡി യോഗേഷ്, മ്യൂസിയം കോഓഡിനേറ്റർ രൂപിൻ ജോൺ, പുരാവസ്തു മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ്​ സെക്രട്ടറി സി.പി. അൻവർ സാദത്ത്, അഡ്വ. ഷെയ്​ഖ്​ ഹനീഫ, അസി. പ്രൈവറ്റ്​ സെക്രട്ടറി എം.എം. മുഹമ്മദ് ഫൈസൽ, നൗഫൽ തടത്തിൽ, ജിൻഷാദ്, സാജിദ് ഈരാറ്റുപേട്ട, ഇ.കെ. അബ്ദുറഹ്​മാൻ, തയ്യിൽ അബ്ദുൽ സമദ്, കുഞ്ഞാലൻ വെന്നിയൂർ എന്നിവരും കൂടെ ഉണ്ടായിരുന്നു. mt musium visit ഹജൂർ കച്ചേരി കേരള മ്യൂസിയം ഡയറക്ടർ ചന്ദ്രൻ പിള്ള സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story