Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപള്ളിക്കലില്‍...

പള്ളിക്കലില്‍ കുടുംബശ്രീ ഉൽപന്നങ്ങൾ വീടുകളിലേക്ക്

text_fields
bookmark_border
പള്ളിക്കലില്‍ കുടുംബശ്രീ ഉൽപന്നങ്ങൾ വീടുകളിലേക്ക്
cancel
ഹോം ഷോപ്പ് പദ്ധതി മാര്‍ച്ചില്‍ തുടങ്ങും പള്ളിക്കല്‍: പഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തയാറാക്കുന്ന ഉൽപന്നങ്ങൾ ഇനി വീടുകളിലെത്തും. കുടുംബശ്രീ ആവിഷ്‌കരിച്ച 'ഹോം ഷോപ്പ്' പദ്ധതിയിലൂടെയാണിത്. പദ്ധതിക്ക് മാര്‍ച്ച് ആദ്യവാരം തുടക്കമാകും. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉൽപാദിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് സ്ഥിരം വിപണി ഉറപ്പാക്കുകയാണ് ലക്ഷ്യം. വാര്‍ഡുതലത്തില്‍ നിയോഗിക്കുന്ന പ്രത്യേക അംഗങ്ങള്‍ വീടുകളിലെത്തി ഉൽപന്നങ്ങള്‍ പരിചയപ്പെടുത്തുകയും ഓര്‍ഡര്‍ സ്വീകരിച്ച്​ എത്തിക്കുകയുമാണ്​ ചെയ്യുക. വാര്‍ഡുതല ഫെസിലിറ്റേറ്റര്‍മാര്‍ക്കുള്ള പരിശീലനം അന്തിമ ഘട്ടത്തിലാണ്. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ തുടങ്ങിയ പരിശീലനം പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സൻ ഭാനുമതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. അബ്ദുല്‍ ഹമീദ്, സി.കെ. അബ്ബാസ്, ലത്തീഫ് കൂട്ടാല്‍, ആരിഫ ടീച്ചര്‍, നിധീഷ് കുമാര്‍, എം. മെഹറുന്നിസ, ഷിജി, അസി. സെക്രട്ടറി സനു, എം.ഇ കണ്‍വീനര്‍ വത്സല, സി.ഡി.എസ് ലെവല്‍ ഫെസിലിറ്റേറ്റര്‍ ജസീന, പ്രസാദ് കൈതക്കല്‍, സതീശന്‍ സ്വപ്നക്കൂട് തുടങ്ങിയവര്‍ സംസാരിച്ചു. mt kdy 1 kudumbasree: കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി ഫെസിലിറ്റേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടി പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story