Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജീവനക്കാരുടെ പ്രമോഷൻ...

ജീവനക്കാരുടെ പ്രമോഷൻ ഇല്ലാതാക്കിയ ഉത്തരവ്​ പിൻവലിക്കണം - എൻ.ജി.ഒ അസോ.

text_fields
bookmark_border
ജീവനക്കാരുടെ പ്രമോഷൻ ഇല്ലാതാക്കിയ ഉത്തരവ്​ പിൻവലിക്കണം -എൻ.ജി.ഒ അസോ. മലപ്പുറം: നിയമവിരുദ്ധമായി സ്പെഷൽ റൂൾ ഭേദഗതി ചെയ്ത് മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ സ്ഥാനക്കയറ്റം ഇല്ലാതാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സംഘടനകളുമായി ചർച്ച ചെയ്ത് ഭേദഗതികൾ കൊണ്ടുവരണമെന്നും പുതിയ ഓഫിസുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ സി. വിഷ്ണുദാസിന്‍റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി വി.പി. ദിനേശ് ഉദ്ഘാടനം ചെയ്തു. കെ.പി. ജാഫർ, സോമശേഖരൻ എം.പി, സുനിൽ കാരക്കോട്, എ.കെ. പ്രവീൺ, എ.പി. അബ്ബാസ്, കെ. അബ്ദുൽ ഷുക്കൂർ, എൻ. മോഹൻദാസ്, കെ.എം ദാസ്, മോഹനൻ പടിഞ്ഞാറ്റുംമുറി, കെ. ഷബീറലി, ഹബീബ് തോണിക്കടവൻ, വി.എസ് പ്രമോദ്, ആശ ആനന്ദ്, കെ.എം ഗോവിന്ദൻ നമ്പൂതിരി, പി. ഹരിഹരൻ, എ.പി സുരേഷ് കുമാർ, ഗദ്ദാഫി മൂപ്പൻ, സതീഷ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story