Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:39 AM IST Updated On
date_range 20 Feb 2022 5:39 AM ISTഎസ്.കെ. പൊറ്റെക്കാട്ട് അനുസ്മരണ വേദി പുരസ്കാരങ്ങൾ സമ്മാനിച്ചു
text_fieldsbookmark_border
മലപ്പുറം: എസ്.കെ. പൊറ്റെക്കാട്ട് അനുസ്മരണ വേദി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ സമ്മാനിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ, നടനും എഴുത്തുകാരനുമായ ഇബ്രാഹിംകുട്ടി, ഗ്രന്ഥകാരൻ സമദ് മങ്കട, ലേഖകൻ കെ.കെ. ജയരാജൻ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി ഡോ. കെ.പി. ധീര അധ്യക്ഷത വഹിച്ചു. സുമിത്ര ജയപ്രകാശ്, അനുസ്മരണ വേദി ചെയർമാൻ മാങ്ങോട്ടിൽ ബാലകൃഷ്ണൻ, ജനറൽ കൺവീനർ റഹീം പൂവാട്ടുപറമ്പ്, കെ.എം. ഗോവിന്ദൻ നമ്പൂതിരി, ഷാജി കട്ടുപ്പാറ, റഷീദ് മുതുകാട് എന്നിവർ സംസാരിച്ചു. കലാകൈരളി കലാസാഹിത്യ സാംസ്കാരിക വേദിയുടെ പുരസ്കാരങ്ങളും സമ്മാനിച്ചു. photo: M3 sk award എസ്.കെ. പൊറ്റെക്കാട്ട് അനുസ്മരണ വേദി ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണ ചടങ്ങ് എം.പി. അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story