Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:38 AM IST Updated On
date_range 20 Feb 2022 5:38 AM ISTനാല് കാതൻ ചരക്കെത്തി, ഉത്സവം എട്ടാം വിളക്കിലെ പായസം ഈ ചരക്കിൽ ഒരുക്കും
text_fieldsbookmark_border
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ പാചകത്തിന് 1000 ലിറ്റർ പായസം തയാറാക്കാനാവുന്ന ചരക്ക് വഴിപാടായി ലഭിച്ചു. പാലക്കാട് കൊടല്‍വള്ളിമന പരമേശ്വരന്‍ നമ്പൂതിരിയാണ് വഴിപാടായി നൽകിയത്. 2000 കിലോ തൂക്കം വരുന്ന ചരക്ക് ക്രെയിനിന്‍റെ സഹായത്തോടെയാണ് തിടപ്പള്ളിയിലേക്ക് ഇറക്കിവെച്ചത്. സമര്‍പ്പണ ചടങ്ങ് ഞായറാഴ്ച നടക്കും. ഉത്സവം എട്ടാം വിളക്ക് ദിവസം ഇതിലായിരിക്കും പായസം തയാറാക്കുക. പരുമല പന്തല്ലൂര്‍ തെക്കേത്ത് കാട്ടുപുറത്ത് അനന്തന്‍ ആചാരിയുടെ മേല്‍നോട്ടത്തില്‍ രണ്ടുമാസം കൊണ്ടാണ് കൂറ്റൻ പാത്രം നിർമിച്ചത്. മകന്‍ അനു, ആട്ടക്കല്‍ രാജൻ എന്നിവരായിരുന്നു സഹായികൾ. ചിത്രം tcd gvr charakku ഗുരുവായൂർ ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച ചരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
