Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാറിടിച്ച്​ പരിക്കേറ്റ...

കാറിടിച്ച്​ പരിക്കേറ്റ ബൈക്ക്​​ യാത്രികൻ മരിച്ചു

text_fields
bookmark_border
മലപ്പുറം: ​പൂ​ക്കോട്ടൂർ പിലാക്കലിൽ ദേശീയപാതയിൽ . മലപ്പുറം ​കോൽമണ്ണ സ്വദേശി നടുതൊടി മുഹമ്മദ്​ ഫാസിലാണ്​ (52)​ മരിച്ചത്​. വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടോടെയായിരുന്നു അപകടം. ബൈക്കിന്​ പിന്നിൽ സഞ്ചരിച്ച ഇദ്ദേഹത്തിന്‍റെ സുഹൃത്ത് മുണ്ടുപറമ്പ്​ സ്വദേശി​ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ ഉടൻ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മുഹമ്മദ്​ ഫാസിലിനെ പ്രവേശിപ്പിച്ചിരു​ന്നെങ്കിലും ശനിയാഴ്ച​ മരിച്ചു​. പരേതനായ ചേക്കു ഹാജിയാണ്​ പിതാവ്​. മാതാവ്​: ഇയ്യാത്തുകുട്ടി കളപ്പാടൻ. ഭാര്യ: ദിൽഷാദ്​. മക്കൾ: മുഹമ്മദ്​ ഫഹീം, ശബ്​ല, നിദ. സഹോദരങ്ങൾ: ശാഫി, ആയിഷ, പരേതനായ അബ്ദുൽ റസാഖ്​. സഹോദരൻ അബ്ദുൽ റസാഖ്​ ഒരുമാസം മുമ്പാണ്​ നിര്യാതനായത്​. ഖബറടക്കം​ ഞായറാഴ്ച വലിയങ്ങാടി ജുമാമസ്​ജിദ്​ ഖബർസ്ഥാനിൽ. photo: mpd muhammed fazil accident: മുഹമ്മദ്​ ഫാസിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story