Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:48 AM IST Updated On
date_range 19 Feb 2022 5:48 AM ISTവഖഫ് സംരക്ഷണം: മുസ്ലിം ലീഗ് സമര സംഗമം നടത്തി
text_fieldsbookmark_border
മലപ്പുറം: വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാർ നീക്കം ചിലരെ സുഖിപ്പിക്കാനാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മുജീബ് കാടേരി പ്രസ്താവിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട ഭാഗമായി മലപ്പുറത്ത് നടന്ന സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ പി.കെ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. വി. മുസ്തഫ, പി.കെ. ബാവ, ബഷീർ മച്ചിങ്ങൽ, ശാഫി കാടേങ്ങൽ, അഡ്വ. ജസീൽ പറമ്പൻ, സി.പി. സാദിഖലി, സുബൈർ മൂഴിക്കൽ, റഷീദ് കാളമ്പാടി, എ.പി. നാസർ, പി.പി.എ. ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മന്നയിൽ അബൂബക്കർ സ്വാഗതവും ട്രഷറർ ഹാരിസ് ആമിയൻ നന്ദിയും പറഞ്ഞു. photo: mm league മുസ്ലിം ലീഗ് വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ രണ്ടാം ഘട്ട ഭാഗമായി മലപ്പുറത്ത് നടന്ന സമര സംഗമം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു -------------------------- ചിറക് സംഗമം മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് പട്ടര്‍കടവ് കിയാല്‍പടി ഏരിയകളുടെ സംയുക്ത ചിറക് സംഗമം അറബി കുഞ്ഞി മുഹമ്മദ് സാഹിബ് നഗരിയില്‍ മുസ്ലിം ലീഗ് ജില്ല സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അംബേദ്കര്‍ മാധ്യമ പുരസ്കാര ജേതാവ് വി.പി. നിസാറിന് പി. ഉബൈദുല്ല എം.എല്‍.എ ഉപഹാരം സമ്മാനിച്ചു. മറ്റു വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മലപ്പുറം നഗരസഭ ചെയര്‍മാന്‍ ഉപഹാര വിതരണം നടത്തി. സഹല്‍ സ്രാമ്പിക്കല്‍ അധ്യക്ഷത വഹിച്ചു. കെ.പി. ഷാഹിദ്, പി.ടി. നൗഫല്‍, അസ്ഹര്‍ ഷഫീഖ്, സുബൈര്‍ മൂഴിക്കല്‍, അറബി റഫീഖ്, റസാഖ് കാരാതോട്, വി.ടി. മുനീര്‍, സലീം അറബി, ഖലീല്‍ കളപ്പാടന്‍, സി.പി ഹമീദ്, ഷിബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story