Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:48 AM IST Updated On
date_range 19 Feb 2022 5:48 AM ISTബസിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
തൃശൂർ: നിർത്തിയിട്ട . വടൂക്കര നെല്ലിപ്പറമ്പിൽ സുമേഷിനെയാണ് (32) വെസ്റ്റ് പൊലീസ് എസ്.ഐ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നിരവധി ബസുകളിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്നയാളാണ് പ്രതി. ഫെബ്രുവരി നാലിന് ശങ്കരയ്യർ റോഡിൽ നിർത്തിയിട്ടിരുന്ന കോട്ടപ്പുറം അമ്പാടിമഠം വീട്ടിൽ രാമചന്ദ്രന്‍റെ ബസിൽനിന്നാണ് ബാറ്ററികൾ മോഷണം പോയത്. അന്വേഷണത്തിൽ പടിഞ്ഞാറെകോട്ട കാൽവരി റോഡിലെ കടയിൽനിന്ന് ബാറ്ററികൾ കണ്ടെടുത്തു. പഴയ ബാറ്ററിയാണെന്ന് പറഞ്ഞാണ് 4150 രൂപക്ക് വിറ്റത്. മറ്റൊരാൾക്കൊപ്പം ഓട്ടോയിലാണ് സുമേഷ് ബാറ്ററി വിൽക്കാനെത്തിയത്. മോഷണത്തിന് ശേഷം സുഹൃത്തിനൊപ്പം ബംഗളൂരുവിലേക്ക് പോയി ഒരു കടയിൽ ജോലിക്ക് കയറി. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ്. നേരത്തേ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസിൽനിന്ന് ബാറ്ററികൾ മോഷ്ടിച്ചതിന് ഈസ്റ്റ് സ്‌റ്റേഷനിൽ കേസുണ്ട്. വെസ്റ്റ് സ്‌റ്റേഷനിൽ 2013ലെ മോഷണക്കേസിലും ഇയാൾ പ്രതിയാണ്. ഫോട്ടോ: tct_sumesh: സുമേഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story