Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാർക്ക്​...

ഭിന്നശേഷിക്കാർക്ക്​ വീല്‍ചെയര്‍ വിതരണം ചെയ്​ത്​ മലപ്പുറം നഗരസഭ

text_fields
bookmark_border
മലപ്പുറം: മലപ്പുറം നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ വിതരണം നടത്തി. നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിലെ പാർശ്വവത്​കൃതരായ ജനങ്ങളെ പ്രത്യേക പരിഗണനയോടു കൂടി പരിഗണിക്കൽ ഭരണസംവിധാനങ്ങളുടെ കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യധാരയിൽ എത്തിപ്പെടുന്നത് പ്രയാസമനുഭവിക്കുന്ന ആളുകളെ മുഖ്യധാരയോടൊപ്പം ചേർത്ത് നിർത്തണം. മലപ്പുറം നഗരസഭയിൽ വാർഷിക പദ്ധതികളിൽ ഉയർന്ന പരിഗണനയാണ് ഇത്തരം മേഖലകൾക്ക് അനുവദിക്കാറുള്ളത്. അർഹരായി അപേക്ഷിച്ചവർക്കെല്ലാം പദ്ധതി മുഖാന്തരം സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ലക്ഷം രൂപ ചെലവില്‍ ഒരു വാര്‍ഡില്‍നിന്ന്​ ഒരാള്‍ക്ക് എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. 33 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ അര്‍ഹരായ 15 പേര്‍ക്കാണ് വീല്‍ചെയര്‍ വിതരണം ചെയ്തത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മറിയുമ്മ ശരീഫ്, സിദ്ദീഖ് നൂറേങ്ങല്‍, സി.പി ആയിഷാബി അംഗങ്ങളായ ഇ.പി സല്‍മ, നാജിയ ഷിഹാര്‍, ഖദീജ മുസ്​ലിയാരകത്ത്, ഷിഹാബ് മൊടയങ്ങാടന്‍, എ.പി. ഷിഹാബ്, സജീര്‍ കളപ്പാടന്‍, സമീറ മുസ്തഫ, പരി അബ്ദുല്‍ ഹമീദ്, കെ.പി.എ. ഷരീഫ്, ഷാഫി മൂഴിക്കല്‍ എന്നിവര്‍ പങ്കെടുത്തു. photo: mm ma2
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story