Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത വികസന കോർപറേഷൻ...

വനിത വികസന കോർപറേഷൻ ഹോസ്റ്റൽ ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
വനിത വികസന കോർപറേഷൻ ഹോസ്റ്റൽ ഉദ്​ഘാടനം ഇന്ന്​ പെരിന്തൽമണ്ണ: വനിത വികസന കോർപറേഷൻ പെരിന്തൽമണ്ണ എരവിമംഗലത്ത് സ്ത്രീകൾക്കായി ആരംഭിച്ച വനിത മിത്ര ഹോസ്റ്റൽ ശനിയാഴ്ച ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോർജ് സമർപ്പിക്കും. ജോലിക്കാരായ സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും തനിച്ച് താമസിക്കാനുള്ള സൗകര്യമാണ് ഒരുങ്ങിയത്. പെരിന്തൽമണ്ണ നഗരസഭ പാട്ടത്തിന് നൽകിയ അരയേക്കർ ഭൂമിയിലാണ് നൂറുപേർക്ക് താമസിക്കാവുന്ന സൗകര്യങ്ങളോടെയുള്ള ഹോസ്റ്റൽ. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിഹിതമായി ആറുകോടി രൂപയാണ് കെട്ടിടത്തിന് ചെലവിട്ടതെന്ന് വനിത വികസന കോർപറേഷൻ അറിയിച്ചു. മൂന്നു വർഷം മുമ്പ് ആരംഭിച്ച നിർമാണം ഒരു വർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. ഭക്ഷണം, വൈഫൈ, നാപ്കിൻ ഇൻസിനേറ്റർ, നാപ്കിൻ വെൻഡിങ് മെഷീൻ തുടങ്ങിയ ആധുനിക സൗകര്യങ്ങളും ഉടൻ ഒരുക്കും. എരിവമംഗലത്ത് ഉച്ചക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ താക്കോൽ കൈമാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story