Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:46 AM IST Updated On
date_range 19 Feb 2022 5:46 AM ISTശാസ്ത്ര സംഘം മമ്പാട് എം.ഇ.എസ് കോളജ് സന്ദർശിച്ചു
text_fieldsbookmark_border
ശാസ്ത്രസംഘം മമ്പാട് എം.ഇ.എസ് കോളജ് സന്ദർശിച്ചു നിലമ്പൂർ: കോയമ്പത്തൂർ ആസ്ഥാനമാക്കിയുള്ള ന്വചർ സയൻസ് ഫൗണ്ടേഷൻ ശാസ്ത്രജ്ഞരുടെ വിദഗ്ധ സംഘം മമ്പാട് എം.ഇ.എസ് കോളജ് സന്ദർശിച്ചു. കാമ്പസിലെ പരിസ്ഥിതി സംരക്ഷണം, വിദ്യാർഥികളിലെ അവബോധം, ഊർജവിനിമയ നിരക്ക്, ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ, ഗവേഷണങ്ങൾ എന്നിവ സംഘം വിലയിരുത്തി. ഡോ. ഒ. അനിരുദ്ധൻ, ഡോ. വിനോദ് കുമാർ, ഡോ. ഷാനി എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. സ്വീകരണ യോഗത്തിൽ കോളജ് മാനേജ്മെന്റ് സെക്രട്ടറി പ്രഫ. ഒ.പി. അബ്ദുറഹിമാൻ, പ്രിൻസിപ്പൽ ഡോ. പി.പി. മൻസൂർ അലി, വൈസ് പ്രിൻസിപ്പൽ ഇ. അനസ്, ഐ.ക്യൂ.എ.സി കോഓഡിനേറ്റർ ഡോ. സാബിഖ്, ടീം കോഓഡിനേറ്റർമാരായ ഡോ. ഫസീന, ലിൻഷാദ്, ഡോ. ഡോളി, ഡോ. രമ്യ, ഡോ. അനൂപ് ദാസ് എന്നിവർ സംസാരിച്ചു. Nilambur photo-1 MES - മമ്പാട് എം.ഇ.എസ് കോളജിലെത്തിയ ശാസ്ത്രസംഘം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story