Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2022 5:44 AM IST Updated On
date_range 19 Feb 2022 5:44 AM ISTകക്കാട് മുതൽ ചെമ്മാട് വരെ സീബ്രലൈൻ മാറ്റിവരക്കാൻ അടിയന്തര നിർദേശം
text_fieldsbookmark_border
കക്കാട് മുതൽ ചെമ്മാട് വരെ സീബ്രലൈൻ മാറ്റിവരക്കാൻ അടിയന്തര നിർദേശം തിരൂരങ്ങാടി: മാപ്സ് പരാതിയിൽ സീബ്രലൈൻ മാറ്റിവരക്കാൻ അടിയന്തര നിർദേശം. ഡിസംബർ അവസാനത്തോടെ റീടാറിങ് കഴിഞ്ഞ നാടുകാണി-പരപ്പനങ്ങാടി പാതയിൽ കക്കാട് മുതൽ ചെമ്മാട് വരെയുള്ള ഭാഗങ്ങളിലെ പുതുതായി വരച്ച സീബ്രലൈനാണ് മാറ്റിവരക്കാൻ നിർദേശിച്ചിരിക്കുന്നത്. പഴയ റോഡായിരുന്ന സമയത്ത് ശാസ്ത്രീയമായി വരച്ച സീബ്രലൈനുകൾ റീടാറിങ്ങിന് ശേഷം സ്ഥാനം മാറി വരച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് മോട്ടോർ ആക്സിഡന്‍റ് പ്രിവൻഷൻ സൊസൈറ്റി പി.ഡബ്ല്യു.ഡി എക്സി. എൻജിനീയർക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കക്കാട് മുതൽ ചെമ്മാട് വരെ വരച്ച സീബ്രലൈനുകൾ അടിയന്തരമായി മാറ്റിവരക്കണമെന്നും മാറ്റിവരക്കാതെ പ്രവൃത്തി ചെയ്തവർക്ക് ബാക്കി പണം നൽകരുതെന്നും പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ കൈവരിയില്ലാത്ത ഭാഗങ്ങളിൽ അഴുക്കുചാലിലേക്ക് കയറ്റിനിർത്തുന്ന വാഹനങ്ങളുടെ പാർക്കിങ് സംബന്ധിച്ച് നടപടിയെടുക്കാൻ ആർ.ടി.ഒ, പൊലീസ് എന്നിവർക്ക് പരാതിയുടെ പകർപ്പ് കൈമാറിയതായും പി.ഡബ്ല്യു.ഡി അസി. എക്സി. എൻജിനീയർ മുഹമ്മദ് ഷാഫി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story