Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightധ്രുവീകരണ ശ്രമങ്ങളെ...

ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണം - കെ.എൻ.എം

text_fields
bookmark_border
ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കണം -കെ.എൻ.എം മഞ്ചേരി: വർഗീയ ധ്രുവീകരണവും അസഹിഷ്ണുതയും വേരുപടർത്താനുള്ള ആസൂത്രിത ശ്രമങ്ങളെ മതേതര മനസ്സുള്ള മുഴുവൻ ആളുകളും ഒന്നിച്ച് ചെറുത്ത് തോൽപിക്കണമെന്നും രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങൾ തച്ചുതകർക്കാൻ വഴിവെക്കുന്ന ധ്രുവീകരണ നീക്കങ്ങളെ ഒറ്റപ്പെടുത്തണമെന്നും കെ.എൻ.എം മർക്കസുദ്ദഅവ ജില്ല മീറ്റ് ആവശ്യപ്പെട്ടു. 'കരുത്താണ് ആദർശം കരുതലാണ് കുടുംബം' പ്രമേയത്തിൽ നടക്കുന്ന സംസ്ഥാന കാമ്പയിനിന്റെ ഭാഗമായി മഞ്ചേരി ഇസ്​ലാമിക് സെന്ററിൽ ചേർന്ന മീറ്റ് ജില്ല പ്രസിഡൻറ് ഡോ. യു.പി. യഹ്‌യാഖാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.പി. അഹമദ് കുട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ അസീസ് തെരട്ടമ്മൽ, ട്രഷറർ അബ്ദുൽ കരീം സുല്ലമി എടവണ്ണ, വി.ടി. ഹംസ, വീരാൻ സലഫി, ശാക്കിർ ബാബു കുനിയിൽ, ജലീൽ മാസ്റ്റർ, നൂറുദ്ദീൻ എടവണ്ണ, ശുക്കൂർ വാഴക്കാട് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story