Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഹപാഠിക്കൊരു സ്നേഹവീട്...

സഹപാഠിക്കൊരു സ്നേഹവീട് കൈമാറി

text_fields
bookmark_border
സഹപാഠിക്കൊരു സ്നേഹവീട് കൈമാറി
cancel
കീഴുപറമ്പ്: കീഴുപറമ്പ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് യൂനിറ്റ്​ വിദ്യാർഥികൾ സഹപാഠിക്കായി നിർമിച്ച സ്നേഹ വീടിന്റെ താക്കോല്‍ദാനം പി.കെ. ബഷീര്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്കൂൾ എൻ.എസ്​.എസ്​ യൂനിറ്റിന്​ കീഴിലെ സ്കൂള്‍ എന്‍.എസ്​.എസ് യൂനിറ്റ് നടത്തിവരുന്ന 'സഹപാഠിക്കൊരു സ്നേഹവീട്​' പദ്ധതിയിൽ പൂർത്തിയാക്കിയ രണ്ടാമത്തെ വീടാണിത്​. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തില്‍ വേഴക്കോടാണ് വീട് നിര്‍മിച്ച് നല്‍കിയത്. പി.ടി.എ പ്രസിഡന്റ് എം.ഇ. ഫസല്‍ അധ്യക്ഷത വഹിച്ചു. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ വാസു, ജില്ല പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടന്‍, പഞ്ചായത്തംഗം സത്യന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. ഷൗക്കത്തലി, വി.എച്ച്.എസ്​.ഇ അസി. ഡയറക്ടര്‍ എം. ഉബൈദുല്ല, എന്‍.എസ്.എസ് സ്റ്റേറ്റ് കോഓഡിനേറ്റര്‍ പി. രഞ്ജിത്ത്, എസ്.എം.സി ചെയര്‍മാന്‍ എം.എം. മുഹമ്മദ്, പ്രിന്‍സിപ്പല്‍മാരായ ഡോ. എസ്. ജയ, ദീപ്തി, സ്കൂള്‍ എച്ച്.എം ശ്രീകല, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ പി.ആര്‍. രാജീവ്, സാദിഖ് ബാബു ചെറുകര എന്നിവർ സംസാരിച്ചു. PHOTO NAME: വേഴക്കോട് എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച സ്നേഹ വീട് PHOTO:ME ARKD NSS HOME NEWS
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story