Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:46 AM IST Updated On
date_range 14 Feb 2022 5:46 AM ISTസി. ആർ. സി ഏറനാട് റീജനൽ കമ്മിറ്റി നിലവിൽ വന്നു
text_fieldsbookmark_border
സി.ആർ.സി ഏറനാട് റീജനൽ കമ്മിറ്റി നിലവിൽ വന്നു കാവനൂർ: കോഓഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (വാഫി) കോളജുകളുടെ മാനേജ്മെന്റ് അധ്യാപക പ്രാദേശിക കൂട്ടായ്മയായ സി.ആർ.സി ഏറനാട് റീജനൽ കമ്മിറ്റി നിലവിൽ വന്നു. കാവനൂർ മജ്മഅ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം വാഫി വഫിയ്യ കോഓഡിനേറ്റർ പ്രഫ. അബ്ദുൽഹക്കീം ഫൈസി ആദൃശ്ശേരി ഉദ്ഘാടനം ചെയ്തു. അസി. റെക്ടർ കെ.എ. റഹ്മാൻ ഫൈസി കാവനൂർ അധ്യക്ഷത വഹിച്ചു. കൺവീനർ സി.എം. കുട്ടി സഖാഫി വെള്ളേരി ആമുഖപ്രഭാഷണവും ഡോ. അലിഹുസൈൻ വാഫി മുഖ്യപ്രഭാഷണവും നടത്തി. ഹകീം വാഫി ഒളവട്ടൂർ, അഡ്വ. ബഷീർ ഹുദവി തൃപ്പനച്ചി, അബ്ദുറഹ്മാൻ ദാരിമി മുണ്ടേരി എന്നിവർ സംസാരിച്ചു. സി.ആർ.സി ഭാരവാഹികളായി മുഹമ്മദ് ബാഖവി മാവൂർ വഫിയ കോളജ്, മുക്കം (ചെയർ), വൈ.പി. അബൂബക്കർ മൗലവി ലിവാഉൽ ഹുദ വാഫി കോളജ് (വൈസ് ചെയർ), സി.എം. കുട്ടി സഖാഫി വെള്ളേരി കാവനൂർ മജ്മഅ് (ജന. കൺ), കെ.എസ് അശ്റഫ് ഫൈസി, കണ്ണിയത്ത് ഉസ്താദ് വാഫി കോളജ് വാഴക്കാട് (കൺ), പി.എ. ജബ്ബാർ ഹാജി റഷീദിയ്യ എടവണ്ണപ്പാറ (ട്രഷ), ഐ.പി. ഉമർ വാഫി കാവനൂർ (ഓഫിസർ), ജംഷീറലി വാഫി കാവുങ്ങപ്പാറ, സി.ബി.എം.എസ് വാഫി കോളജ്, വിളയിൽ (മേഖല വാഫി പ്രതിനിധി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story