Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:45 AM IST Updated On
date_range 14 Feb 2022 5:45 AM ISTആശുപത്രിയിലെ കൈയേറ്റം: ഡോക്ടർമാർ ഇന്ന് പണിമുടക്കും
text_fieldsbookmark_border
പെരിന്തൽമണ്ണ: ഇ.എം.എസ് ആശുപത്രിയിൽ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും കൈയേറ്റം ചെയ്യുകയും ആശുപത്രിക്ക് കേടുപാട് വരുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഐ.എം.എ പെരിന്തൽമണ്ണ ബ്രാഞ്ചിലെ ഡോക്ടർമാർ തിങ്കളാഴ്ച പണിമുടക്കും. എമർജൻസി സർവിസ് ഒഴികെ എല്ലാ ഒ.പികളും സ്തംഭിക്കും. വെള്ളിയാഴ്ച രാവിലെയാണ് വാഹനാപകടത്തിൽ പരിക്കേറ്റ രോഗി ഐ.സി.യുവിൽ രക്തസമ്മർദം കുറഞ്ഞ് മരിച്ചത്. രണ്ട് ദിവസം കഴിഞ്ഞിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാരുടെ ഒ.പി ബഹിഷ്കരണം. തുടർന്നും പൊലീസ് നിഷ്ക്രിയമായാൽ ജില്ലതലത്തിൽ ചൊവ്വാഴ്ച മുതൽ സമരത്തിനിറങ്ങുമെന്ന് പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുൽ നാസറും സെക്രട്ടറി ഡോ. കെ.ബി. ജലീലും മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story