Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:45 AM IST Updated On
date_range 14 Feb 2022 5:45 AM ISTപെൻഷനേഴ്‌സ് ലീഗ് സമ്മേളനം
text_fieldsbookmark_border
കൊളത്തൂർ: ശമ്പള പരിഷ്കരണത്തിന്‍റെ ഭാഗമായി പെൻഷൻകാരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ സർക്കാർ ഉടൻ അനുവദിക്കണമെന്ന് കേരള സർവിസ് പെൻഷനേഴ്സ് ലീഗ് മൂർക്കനാട് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ട്രഷറർ ചോലക്കൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. കെ.പി. ഹംസ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എൻ. മൊയ്തീൻ മാസ്റ്റർക്ക് ഉപഹാരം നൽകി. കാസിം മൂർക്കനാട്, ഇ.സി. നൂറുദ്ദീൻ, എം.ടി. ഹംസ, കെ.ടി.എ. ഖാദർ, ഇ.കെ. മുഹമ്മദ്, പി. മുഹമ്മദ്, യൂസുഫ് കാരാട്ടിൽ എന്നിവർ സംസാരിച്ചു. പി. രായൻകുട്ടി സ്വാഗതവും കെ.ടി. ഹംസ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story