Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഠനം പ്രതിസന്ധിയിലായ...

പഠനം പ്രതിസന്ധിയിലായ ലക്ഷ്മി ദേവിക്ക് സി.പി.ഐയുടെ സഹായഹസ്തം

text_fields
bookmark_border
പഴയന്നൂർ: അയൽവാസിയുടെ അക്രമത്തിൽ പഠനം പ്രതിസന്ധിയിലായ ലക്ഷ്മി ദേവിക്ക് സി.പി.ഐ പഴയന്നൂർ ലോക്കൽ കമ്മിറ്റിയുടെ സഹായഹസ്തം. പഠനാവശ്യത്തിനായി പുതിയ ടി.വി കൈമാറി. കഴിഞ്ഞ ബുധനാഴ്ചയാണ് അയൽവാസി മണികണ്ഠൻ കുമ്പളക്കോട് തലാടികുന്നത്ത് നാരായണൻകുട്ടിയുടെ വീട് അടിച്ച് തകർക്കുകയും കുടുംബത്തെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്തത്. പിന്നീട് പ്രതിയെ അറസ്റ്റ് ചെയ്തതോടെയാണ് നാരായണൻകുട്ടിയും കുടുംബവും വീട്ടിൽ തിരിച്ചെത്തിയത്. ടി.വി അടക്കം വീട്ടുപകരണങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നു. സി.പി.ഐ പഴയന്നൂർ ലോക്കൽ കമ്മിറ്റി നാരായണൻകുട്ടിയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകി. ആദ്യപടിയായാണ് പഠനാവശ്യത്തിന് ടി.വി കൈമാറിയത്. സി.പി.ഐ ചേലക്കര മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം പി.ആർ. വിശ്വനാഥൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. സുകുമാരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കോടത്തൂർ രവീന്ദ്രൻ, വി. കൃഷ്ണകുമാർ, എം.എസ്. സജേഷ്, ആറാം വാർഡ് അംഗം സ്വയംപ്രഭ എന്നിവരാണ് വീട് സന്ദർശിച്ച് ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് അറിയിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story