Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:44 AM IST Updated On
date_range 13 Feb 2022 5:44 AM ISTസി.എ പരീക്ഷയിൽ ഭരദ്വാജിന് നേട്ടം; മൂന്ന് ദേശീയ റാങ്കുകൾ
text_fieldsbookmark_border
മലപ്പുറം: സി.എ, സി.എം.എ, സി.എം.എ യു.എസ് തുടങ്ങിയ പ്രഫഷനൽ കോഴ്‌സുകൾ നടത്തുന്ന ഭരദ്വാജ് ഇൻസ്റ്റിറ്റ്യൂട്ട് ഇത്തവണ സി.എ ഫലം വന്നപ്പോൾ ദേശീയ റാങ്കുകളോടെ ഉയർന്ന നേട്ടം കൈവരിച്ചു. ദേശീയ തലത്തിൽ മൂന്ന് റാങ്കുകളും 70 ശതമാനം വിജയത്തോടെ കേരളത്തിലെ ഏറ്റവും മികച്ച ഫലവും ഭരദ്വാജിലെ വിദ്യാർഥികൾക്കാണ് ലഭിച്ചത്. സ്‌മൃതി ബാലാജി, റോമിത, രഞ്ജന എന്നീ വിദ്യാർഥിനികൾ സി.എ ഫൈനലിൽ ദേശീയ തലത്തിൽ നാല് , പതിമൂന്ന്, നാല്പത്തി ആറ് റാങ്കുകൾ യഥാക്രമം കരസ്ഥമാക്കി. ഏറെ വർഷത്തെ പ്രവർത്തന പരിചയവും ദേശീയ റാങ്ക് ജേതാവുമായ മുഹമ്മദ് അസ്താഫ് ആനത്താന്റെ നേതൃത്വത്തിലാണ് ക്ലാസ് നൽകുന്നത്. ചെന്നൈയിലും കേരളത്തിൽ മലപ്പുറം, കോട്ടക്കൽ ,അരീക്കോട് എന്നിവടങ്ങളിലുമാണ് ഭരദ്വാജിന് ബ്രാഞ്ചുകളുള്ളത്. മികച്ച വിജയം കരസ്ഥമാക്കിയവരെ ആദരിക്കും. സി.എ ഫൗണ്ടേഷൻ റിപ്പീറ്റ് , സിഎ ഇന്റർമീഡിയേറ്റ് ബാച്ചുകളിലേക്കും പ്ലസ്‌ടു ഡിഗ്രി അവസാന വർഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെയുള്ള ബാച്ചിലേക്കും അഡ്മിഷൻ തുടരുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. ഫോൺ: 8281699224.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story