Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനിയിൽ ഹൈഡ്രോ...

പൊന്നാനിയിൽ ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട്: സ്ഥലത്തെക്കുറിച്ച് ധാരണയായി

text_fields
bookmark_border
പൊന്നാനിയിൽ ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട്: സ്ഥലത്തെക്കുറിച്ച് ധാരണയായി
cancel
ഉന്നത ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിച്ചു പൊന്നാനി: പൊന്നാനിയിൽ ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ട്​ സ്ഥാപിക്കാനുള്ള സ്ഥലത്തെക്കുറിച്ച് ധാരണയായി. ഹാർബർ എൻജിനീയറിങ് വകുപ്പിന്‍റെ അധീനതയിലുള്ള ഹാർബറിന്‍റെ കിഴക്ക് ഭാഗത്തെ സ്ഥലത്താണ് കെട്ടിടമൊരുങ്ങുക. ഉന്നത ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. കടലിലെയും ജലാശയങ്ങളിലെയും ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കുകയും ഇക്കാര്യത്തിൽ സർക്കാർ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് നിർദേശം നൽകുന്നതിനുമാണ്​ ഇൻസ്റ്റിറ്റ്യൂട്ട്​ സ്ഥാപിക്കുക. നിർദിഷ്ട സ്ഥലം അനുയോജ്യമാണെന്ന് ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ഹാർബറിന് സമീപം കെട്ടിടം നിർമിക്കുന്നതിനാൽ പരിശീലനത്തിനും ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. അടുത്ത അധ്യയനവർഷം നഗരസഭയുടെ പഴയ ഓഫിസിൽ ഇൻസ്റ്റിറ്റ്യൂട്ട് താൽക്കാലികമായി പ്രവർത്തനമാരംഭിക്കും. എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളുടെ പരിധിയിലായാണ് മധ്യമേഖല ഓഫിസ് സ്ഥാപിക്കുക. ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ വിവിധ കോഴ്സുകളും ആരംഭിക്കാനാവും. ഹൈഡ്രോ ഗ്രാഫിക് മോഡേൺ സർവേ, ക്വാണ്ടിറ്റി സർവേ, ഡൈവിങ് പരിശീലനം ഉൾപ്പെടെയുള്ള കോഴ്സുകളാണ് ഉണ്ടാവുക. കടലിലെയും ജലാശയങ്ങളിലെയും മാറ്റങ്ങളും ഘടനയും സമഗ്രമായി പരിശോധിക്കുകയാണ് ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രധാന ലക്ഷ്യം. കടലിന്റെ ആഴം, തിരയടിയുടെ ശക്തി, മണ്ണിന്റെ ഘടന, വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ കടൽ തീരത്തുണ്ടാകുന്ന മാറ്റങ്ങൾ, കടൽതീരത്ത് വർഷങ്ങളായുണ്ടായ കടലാക്രമണത്തിന്റെ തോത്, കടലോരത്തെ കാലാവസ്ഥ വ്യതിയാനം തുടങ്ങിയ നിരവധി കാര്യങ്ങൾ പരിശോധിച്ച് കടലോരത്ത് വരുത്തേണ്ട മാറ്റങ്ങൾ ശാസ്ത്രീയമായി കണ്ടെത്താൻ ഇതുവഴി കഴിയും. കടൽ ഭിത്തിയുടെ ശാസ്ത്രീയത, കടലാക്രമണം ചെറുക്കുന്നതിന് പ്രയോഗിക സമീപനങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള നിർദേശങ്ങൾ സർക്കാറിന് നൽകാനും ഹൈഡ്രോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിന് സാധിക്കും. നിലവിൽ കടലിലെ ഘടന മാറ്റങ്ങൾ പഠിക്കാൻ കേരളത്തിൽ സർക്കാർ തലത്തിൽ സംവിധാനമില്ല. പി. നന്ദകുമാർ എം.എൽ.എക്കൊപ്പം മലബാർ മേഖല പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിൻ, ഹൈഡ്രോ ഗ്രാഫിക് മലബാർ മേഖല ഓഫിസർ വർഗീസ് എന്നിവർ സ്ഥലം സന്ദർശിച്ചു. Photo: MP PNN 1: പൊന്നാനിയിൽ ഹൈഡ്രോ ഗ്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടിനുള്ള സ്ഥലം ഉന്നത സംഘം സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story