Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2022 5:38 AM IST Updated On
date_range 13 Feb 2022 5:38 AM ISTഎഫ്.എൻ.ബി എൻട്രൻസ്: അഞ്ചാം റാങ്ക് തിളക്കത്തിൽ ഡോ. ഫസൽ റഹ്മാൻ
text_fieldsbookmark_border
കോട്ടക്കൽ: സൂപ്പർ സ്പെഷാലിറ്റികൾക്കുള്ള എഫ്.എൻ.ബി അഖിലേന്ത്യ എൻട്രൻസ് പരീക്ഷയിൽ കോട്ടക്കൽ സ്വദേശിയായ യുവ ഡോക്ടർക്ക് അഞ്ചാം റാങ്ക്. ഡോ. ഫസൽ റഹ്മാനാണ് മികച്ച വിജയത്തിന് അർഹനായത്. സ്പൈൻ സർജറി, അർത്രോപ്ലാസ്റ്റി, സ്പോർട്സ് ഇഞ്ചുറി വിഭാഗങ്ങളിലാണ് നേട്ടം. 2019ലെ എം.എസ് ഓർത്തോ പരീക്ഷയിൽ ഗോൾഡ് മെഡലോടുകൂടി ഒന്നാം റാങ്കും 2020ൽ നടന്ന എം.ആർ.സി.എസ് പാർട്ട്-1 പരീക്ഷയിൽ അന്താരാഷ്ട്രതലത്തിൽ ഒന്നാം റാങ്കും നേടിയിട്ടുണ്ട്. കോട്ടക്കൽ നേഹ ഹോസ്പിറ്റൽ ഡയറക്ടർമാരായ ഡോ. അബ്ദുറഹ്മാൻ -ഡോ. മുംതാസ് റഹ്മാൻ ദമ്പതികളുടെ മകനാണ്. ഭാര്യ: റഷ പർവീൻ (വി.കെ.സി ഗ്രൂപ്). സഹോദരി: നേഹ റഹ്മാൻ. kkl 201 ഡോ. ഫസൽ റഹ്മാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
