Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിങ്കൽ ക്വാറി മൂലം...

കരിങ്കൽ ക്വാറി മൂലം പ്രകൃതി വിഭവ ശോഷണം ; പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് നിർദേശം

text_fields
bookmark_border
കരിങ്കൽ ക്വാറി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന്​ നിർദേശം മഞ്ചേരി: ആനക്കയം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പി.ജി.ഐ എന്ന കരിങ്കൽ ക്വാറിയും ക്രഷറും മൂലം പ്രകൃതി വിഭവ ശോഷണം നടക്കുന്നെന്ന പരാതിയിൽ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് നിർദേശം. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡാണ് പഠനം നടത്താൻ നിർദേശിച്ചത്. പട്ടിക്കാട് സ്വദേശി സി.എൻ. മുസ്തഫ നൽകിയ പരാതിയിലാണ് നടപടി. ക്വാറി മൂലം മഞ്ചേരി നഗരസഭയിലെ 28ാം വാർഡിലെ നെൽപാടങ്ങളിൽ നെൽകൃഷി ചെയ്യാൻ പറ്റാത്തവിധം പാറപ്പൊടി അടങ്ങിയ മലിനജലം നിറഞ്ഞിരിക്കുകയാണെന്നും നെൽകൃഷിയെയും മറ്റുജലാശയങ്ങളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. അതുകൊണ്ട് പ്രസ്തുത പ്രദേശം സന്ദർശിച്ച് പ്രകൃതി ആഘാത പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ക്വാറിയുടെ ലൈസൻസ്, പ്രദേശത്തിന്‍റെ ജൈവവൈവിധ്യ പ്രാധാന്യം, ക്വാറി മൂലമുണ്ടായ ജൈവവൈവിധ്യ ശോഷണം, പരിസര മലിനീകരണം, പരിസരവാസികളുടെ അഭിപ്രായം എന്നിവയും ഉൾപ്പെടുത്തണമെന്ന് ഉത്തരവിൽ പറയുന്നു. ഇതിനായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (കെ.എസ്.ബി.ബി) ജില്ല കോഓഡിനേറ്ററുടെയും ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ് അംഗങ്ങളുടെയും സഹായമുണ്ടാകുമെന്നും ഉത്തരവിലുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story