Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഡ് കൈയേറി നിർമിച്ച...

റോഡ് കൈയേറി നിർമിച്ച കോഫി ഷോപ്പ് നഗരസഭ പൊളിച്ചുനീക്കി

text_fields
bookmark_border
റോഡ് കൈയേറി  നിർമിച്ച കോഫി ഷോപ്പ് നഗരസഭ പൊളിച്ചുനീക്കി
cancel
മഞ്ചേരിയിൽ റോഡ് കൈയേറി നിർമിച്ച കോഫി ഷോപ്പ് പൊളിച്ചുനീക്കി മഞ്ചേരി: റോഡ് കൈയേറി നിർമിച്ച കോഫി ഷോപ്പ് നഗരസഭ അധികൃതർ പൊളിച്ചുനീക്കി. മെഡിക്കൽ കോളജിന് മുൻവശത്തെ ആശുപത്രിപ്പടിയിലെ സ്ഥാപനമാണ് നഗരസഭ ആരോഗ്യവിഭാഗം നേതൃത്വത്തിൽ പൊളിച്ചുമാറ്റിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ എത്തിയ ജീവനക്കാർ ഒരുമണിക്കൂറോളം സമയം എടുത്താണ് പൊളിച്ചത്. ചെറിയ ചായ മക്കാനിയായി പ്രവർത്തിച്ചിരുന്ന സ്ഥാപനം ഈയടുത്താണ് വിപുലീകരിച്ചത്. പൊതുസ്ഥലം കൈയേറി സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനോട് ചേർത്തായിരുന്നു നവീകരണം. നിർമാണഘട്ടത്തിൽ തന്നെ നഗരസഭ അധികൃതർക്ക് ഇത് സംബന്ധിച്ച് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് അനധികൃത നിർമാണം നിർത്തിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും ഉടമ നിർമാണ പ്രവൃത്തി തുടരുകയായിരുന്നെന്ന് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ മരുന്നൻ മുഹമ്മദ് പറഞ്ഞു. പൂർണമായും റോഡ് കൈയേറിയാണ് നിർമാണം നടത്തിയത്. ബോർഡുകൾ കൂടി വെച്ചതോടെ ബസ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാരുടെ ശ്രദ്ധയിൽപെടാതെയായി. രാവിലെ നഗരത്തിലെത്തിയ യാത്രക്കാർ നഗരസഭ അധ്യക്ഷയുടെ ഫോണിൽ വിളിച്ച് പരാതിയും പറഞ്ഞു. ഇതോടെ ആരോഗ്യ വിഭാഗം നേതൃത്വത്തിൽ സ്ഥാപനം പൊളിച്ചുനീക്കുകയായിരുന്നു. കോഫി ഷോപ്പ് നിർമിക്കാൻ ഉപയോഗിച്ച കമ്പികളും ഷീറ്റുകളും നഗരസഭയിലേക്ക് മാറ്റി. പിഴ തുക അടച്ചാൽ ഇത് വിട്ടുനൽകാനാണ് നഗരസഭയുടെ തീരുമാനം. നേരത്തേ ചായമക്കാനി നടത്തിയിരുന്നയാൾ മറ്റൊരാൾക്ക് ഇത് വാടക നൽകിയതാണെന്നും ഇയാളാണ് അനധികൃത നിർമാണം നടത്തിയതെന്നും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഹെൽത്ത് സൂപ്പർവൈസർ പി. അബ്ദുൽ ഖാദർ, ഹെൽത്ത് ഇൻസ്പെക്ടർ സി.എസ്. ബിജു, ജെ.എച്ച്.ഐമാരായ ടി. അബ്ദുറഷീദ്, പി.വി. സതീഷ് എന്നിവർ നേതൃത്വം നൽകി. me coffee shop : മഞ്ചേരി ആശുപത്രിപ്പടിയിൽ റോഡ് കൈയേറി നിർമിച്ച കോഫി ഷോപ്പിന്‍റെ ഷീറ്റുകൾ നഗരസഭയുടെ ലോറിയിലേക്ക് കയറ്റുന്ന ജീവനക്കാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story