Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:44 AM IST Updated On
date_range 12 Feb 2022 5:44 AM ISTകൊണ്ടോട്ടിയിൽ ഏപ്രിൽ ഒന്നു മുതൽ ഗതാഗത പരിഷ്കാരം
text_fieldsbookmark_border
വൺവേ ഉൾപ്പെടെ നിലവിൽ വരും കൊണ്ടോട്ടി: കൊണ്ടോട്ടി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ടി.വി ഇബ്രാഹിം എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ട് നഗരസഭയുടെ ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റി തീരുമാനങ്ങൾ ചർച്ച ചെയ്തു. ഏപ്രിൽ ഒന്ന് മുതൽ വൺവേ ട്രാഫിക്ക് ഉൾപ്പെടെ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കാൻ യോഗം തീരുമാനിച്ചത്. കോഴിക്കോട് ഭാഗത്ത് നിന്നു വരുന്ന ബസുകൾ പഴയങ്ങാടി റോഡ് വഴിയും മലപ്പുറം മഞ്ചേരി ഭാഗത്ത് നിന്നു വരുന്ന ബസുകൾ ബൈപ്പാസ് റോഡ് വഴിയും നഗരത്തിൽ പ്രവേശിക്കണം. അരീക്കോട് ഭഗത്ത് നിന്നു വരുന്ന വാഹനങ്ങൾ കുറുപ്പത്ത് ബൈപ്പാസ് റോഡ് വഴി ബസ് സ്റ്റാൻഡിലേക്കും കൊണ്ടോട്ടിയിൽ നിന്ന് അരീക്കോട്ടേക്ക് പോവുന്ന വാഹനങ്ങൾ തങ്ങൾസ് റോഡിലൂടെ പഴയ സ്റ്റാൻഡ് വഴി അരീക്കോട് ജങ്ഷനിൽ കയറുന്ന വിധം ട്രാഫിക് ക്രമീകരിക്കും. ഇതിന്‍റെ ഭാഗമായി റോഡിന്‍റെ ഇരുവശങ്ങളിലേയും പാർക്കിങ് പരമാവധി നിയന്ത്രിക്കും. ഓട്ടോ ടാക്സി സ്റ്റാൻഡുകൾ നിജപ്പെടുത്തും. നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കും. തെരുവുകച്ചവടം ഒഴിപ്പിക്കും. കച്ചവടക്കാർക്ക് ബദൽ സംവിധാനം നഗരസഭ ഒരുക്കുന്നത് പരിഗണനയിലാണ്. ബൈപ്പാസ് റോഡിലെ അനധികൃത പാർക്കിങ് നിരോധിക്കും തുടങ്ങിയ നഗരസഭയുടെ ട്രാഫിക്ക് അഡ്വൈസറി കമ്മിറ്റിയുടെ തീരുമാനങ്ങൾ യോഗം ചർച്ച ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി ചർച്ച നടത്തി ഒന്നോ രണ്ടോ ട്രയലിന് ശേഷം വൺവേ ട്രാഫിക് ഉൾപ്പെടെയുള്ള ട്രാഫിക് ക്രമീകരണങ്ങൾ നടപ്പാക്കാൻ യോഗത്തിൽ തീരുമാനമായി. കൊണ്ടോട്ടി നഗരസഭയിൽ സംഘടിപ്പിച്ച യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സി.ടി. ഫാത്തിമത്ത് സുഹറ അധ്യക്ഷയായി. ട്രാഫിക് എസ്.ഐ അഹമ്മദ് കുട്ടി, എസ്.ഐ നൗഫൽ, ഡെപ്യൂട്ടി തഹസിൽദാർ സുലൈമാൻ, നഗരസഭ സ്ഥിരം സമിതി ചെയർമാൻമാരായ അഷ്റഫ് മടാൻ, സിമിനി മോൾ, റംല കൊടവണ്ടി, എ. മൊയിനുദീൻ അലി, വാർഡ് കൗൺസിലർ ഷിഹാബ് കോട്ട, പി.വി.എ. ലത്തീഫ്, പി. അബ്ദുറഹ്മാൻ, കമ്പത്ത് ഇബ്രാഹിം, സി.പി നിസാർ, കെ.കെ ആലിബാപ്പു, പി. അഹമ്മദ് കബീർ, ചന്ദ്രൻ, വിവിധ സംഘടന പ്രതിനിധികൾ നഗരസഭ സെക്രട്ടറി ടി. അനുപമ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story