Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂനിവേഴ്​സിറ്റി...

യൂനിവേഴ്​സിറ്റി സ്ഥാപകൻ ജയിലിൽ; കർഷക കൊലയാളി പുറത്ത്​-അഖിലേഷ്​

text_fields
bookmark_border
രാം​പു​ർ: സം​സ്ഥാ​ന​ത്ത്​ ഒ​രു യൂ​നി​വേ​ഴ്​​സി​റ്റി ഉ​ണ്ടാ​ക്കി​യ​യാ​ൾ ചെ​യ്യാ​ത്ത കു​റ്റ​ങ്ങ​ൾ​ക്ക്​ ജ​യി​ലി​ൽ കി​ട​ക്കു​മ്പോ​ൾ ക​ർ​ഷ​ക​രെ വാ​ഹ​ന​മി​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​യാ​ൾ ജാ​മ്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങി വി​ല​സു​ക​യാ​ണെ​ന്ന്​ സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ്​ യാ​ദ​വ്. പു​തി​യ ഇ​ന്ത്യ ഇ​ങ്ങ​നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാം​പു​രി​ലെ എ​സ്.​പി സ്ഥാ​നാ​ർ​ഥി അ​അ്​​സം ഖാ​ൻ,​ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ കേ​ന്ദ്ര മ​ന്ത്രി അ​ജ​യ്​ മി​ശ്ര​യു​ടെ മ​ക​ൻ ആ​ശി​ഷ്​ മി​ശ്ര എ​ന്നി​വ​രെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു അ​ഖി​ലേ​ഷി​ന്‍റെ വാ​ക്കു​ക​ൾ. രാം​പു​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ​പ്പോ​ൾ ല​ഭി​ക്കു​ന്ന സൂ​ച​ന​ക​ൾ ബി.​ജെ.​പി​ക്ക്​ സം​സ്ഥാ​ന​ത്ത്​ അ​ടി​പ​ത​റു​മെ​ന്ന്​ ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ഖിം​പു​ർ ഖേ​രി​യി​ൽ വാ​ഹ​നം ക​യ​റ്റി ക​ർ​ഷ​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ്​ ആ​ശി​ഷ്​ മി​ശ്ര​ക്ക്​ ജാ​മ്യം ല​ഭി​ച്ച​ത്. രാം​പു​രി​ലെ ജൗ​ഹ​ർ യൂ​നി​വേ​ഴ്​​സി​റ്റി സ്ഥാ​പി​ച്ച അ​അ്​​സം ഖാ​ൻ സീ​താ​പു​ർ ജ​യി​ലി​ൽ​ ത​ട​വി​ൽ ക​ഴി​യു​ക​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ അ​ബ്​​ദു​ല്ല അ​അ്​​സം സു​വാ​ർ മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story