Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:40 AM IST Updated On
date_range 12 Feb 2022 5:40 AM ISTഉന്നാവോയിൽ കാണാതായ ദലിത് യുവതിയുടെ മൃതദേഹം മുൻമന്ത്രിയുടെ സ്ഥലത്തുനിന്ന് കണ്ടെത്തി
text_fieldsbookmark_border
ഉന്നാവോ (യു.പി): രണ്ടു മാസം മുമ്പ് കാണാതായ 22 കാരിയായ ദലിത് യുവതിയുടെ അഴുകിയ മൃതദേഹം മുൻ മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന് കണ്ടെടുത്തു. കേസിലെ മുഖ്യപ്രതിയായ രജോൾ സിങ്ങിന്റെ പിതാവും സമാജ്വാദി പാർട്ടി മുൻ മന്ത്രിയുമായ അന്തരിച്ച ഫത്തേ ബഹാദൂർ സിങ് നിർമിച്ച ആശ്രമത്തിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. റിമാൻഡിലായിരുന്ന രജോൾ സിങ്ങിനെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെടുത്തത്. ഫെബ്രുവരി നാലിന് എട്ടുമണിക്കൂറോളം രജോളിനെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. യുവതിയെ ആശ്രമത്തിലേക്ക് വിളിച്ചുവരുത്തിയ രജോൾ കൂട്ടാളിയായ സുരാജുമായി ചേർന്ന് കഴുത്തുഞെരിച്ചുകൊന്നശേഷം മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് സെപ്റ്റിക് ടാങ്കിൽ മറവു ചെയ്യുകയായിരുന്നുവെന്ന് ഉന്നാവോ എ.എസ്.പി ശശി ശേഖർ സിങ് അറിയിച്ചു. കബ്ബ ഖേഡ പ്രദേശത്തെ ആശ്രമത്തിനടുത്തുള്ള ഒഴിഞ്ഞ പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം മറവുചെയ്തത്. ഈ സ്ഥലം തിരിച്ചറിയാൻ പ്രദേശിക രഹസ്യാന്വേഷണ വിഭാഗവും മൊബൈൽ നിരീക്ഷണവും ഉപയോഗിച്ചതായി എ.എസ്.പി പറഞ്ഞു. അതേസമയം, ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് സമാജ്വാദി പാർട്ടിയെ ലക്ഷ്യമിട്ട് ബി.എസ്.പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. ഡിസംബർ എട്ടിന് യുവതിയെ കാണാതായതിന്റെ പിറകെ, മകളെ മുൻ മന്ത്രിയുടെ മകൻ രജോൾ സിങ് തട്ടിക്കൊണ്ടുപോയതായി മാതാവ് ആരോപിച്ചിരുന്നു. ലോക്കൽ പൊലീസിനും മുതിർന്ന ഉദ്യോഗസ്ഥർക്കും പ്രതിയായ രജോളിനെതിരെയും നടപടി ആവശ്യപ്പെട്ട് പരാതിയും നൽകി. പിന്നീട് പൊലീസ് അലംഭാവം ആരോപിച്ച് മാതാവ് ലഖ്നോവിൽ എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ വാഹനത്തിന് മുന്നിൽ ജനുവരി 24ന് സ്വയം തീകൊളുത്താൻ ശ്രമിച്ചു. തുടർന്ന് അന്നുതന്നെ രജോൾ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story