Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിര്‍ധന...

നിര്‍ധന പെണ്‍കുട്ടികൾക്ക്​ മംഗല്യമൊരുക്കി 'ഉസ്​വ'

text_fields
bookmark_border
മലപ്പുറം: സുന്നി യുവജന സംഘം ഉസ്‌വ സമിതിക്ക് കീഴില്‍ പാണക്കാട്​ ജുമുഅത്ത്​ പള്ളിയിൽ സമൂഹ വിവാഹം നടത്തി. സമസ്ത ഉപാധ്യക്ഷനും എസ്.വൈ.എസ് പ്രസിഡന്റുമായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ സ്മരണക്കായി ഉമറലി ശിഹാബ് തങ്ങള്‍ വെഡിങ്​ എയ്ഡ് (ഉസ്‌വ) ഉപസമിതിക്ക് കീഴില്‍ പത്തുപവന്‍ വീതം സ്വര്‍ണാഭരണം നല്‍കിയാണ് എല്ലാ വർഷവും നിര്‍ധന പെണ്‍കുട്ടികളുടെ വിവാഹം സംഘടിപ്പിക്കാറുള്ളത്. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ഉസ്‌വ ചെയര്‍മാന്‍ പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവർ നികാഹുകള്‍ക്ക് നേതൃത്വം നല്‍കി. എസ്.എം.എഫ് ജില്ല പ്രസിഡന്റ് പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാർഥന നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യാതിഥിയായി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, സമസ്ത ജില്ല ജനറല്‍ സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ടി.വി. ഇബ്രാഹീം എം.എല്‍.എ എന്നിവർ സ്വര്‍ണാഭരണം വിതരണം ചെയ്തു. എസ്.വൈ.എസ് ജില്ല ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും ഉസ്‌വ കണ്‍വീനര്‍ കെ. ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട് നികാഹ് ഖുതുബയും നിര്‍വഹിച്ചു. photo: m3 ma1 -------------------------------------- 'പ്രൈവറ്റ് വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനുള്ള നീക്കം ഉപേക്ഷിക്കണം' മലപ്പുറം: അഫിലിയേറ്റഡ് കോളജുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന തരത്തില്‍ അടുത്തയാഴ്ച മുതല്‍ പ്രൈവറ്റ് വിദ്യാര്‍ഥികളുടെ പരീക്ഷ ഓണ്‍ലൈന്‍ ചോദ്യപേപ്പര്‍ ഉപയോഗിച്ച് നടത്താനുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ നീക്കം ഉപേക്ഷിക്കണമെന്ന് കേരള പ്രൈവറ്റ് കോളജ് മാനേജ്‌മെന്‍റ്​സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. എം. ഉസ്മാന്‍, കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. എ. ബിജു, ജനറല്‍ സെക്രട്ടറി ഡോ. യു. സെയ്തലവി എന്നിവര്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയുടെ വീഴ്ച മറച്ചുവെച്ച് പ്രൈവറ്റ് വിദ്യാര്‍ഥികളുടെ പരീക്ഷ നടത്താനുള്ള ഉത്തരവാദിത്തം കോളജുകളുടെ മേല്‍ ഏകപക്ഷീയമായി അടിച്ചേല്‍പിക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story