Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right...

അത്താണിക്കൽ-കോട്ടക്കടവ് റോഡിലെ കുഴികളും വിള്ളലും അപകട ഭീഷണി

text_fields
bookmark_border
അത്താണിക്കൽ-കോട്ടക്കടവ് റോഡിലെ കുഴികളും വിള്ളലും അപകട ഭീഷണി
cancel
വള്ളിക്കുന്ന്: അത്താണിക്കൽ-കോട്ടക്കടവ് റോഡിൽ രൂപപ്പെട്ട കുഴികളും വിള്ളലും അപകട ഭീഷണിയാകുന്നു. അത്താണിക്കൽ ജങ്​ഷൻ കഴിഞ്ഞയുടനുള്ള വളവിലാണ് നിരവധി കുഴികൾ രൂപപ്പെട്ടത്. കുഴി അടച്ചിരുന്നെങ്കിലും അടുത്തദിവസംതന്നെ തകരുകയായിരുന്നു. സി.ബി ഹയർ സെക്കൻഡറി സ്‌കൂൾ ബസ്​സ്​റ്റോപ്പുവരെ കുഴി നിറഞ്ഞിട്ടുണ്ട്​​. ഇതിന് പുറമെ കിലോമീറ്ററുകളോളം ദൂരത്തിലുള്ള വിള്ളൽ വാഹനങ്ങൾക്ക്​ ഭീഷണിയാണ്. ഇരുചക്ര വാഹനങ്ങളുടെ ടയറുകൾ ഇതിൽ കുടുങ്ങി അപകടത്തിൽപെടുന്നതും പതിവാണ്. ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഇത്​ കണ്ടില്ലെന്ന് നടിക്കുകയാണെന്ന്​​ ആക്ഷേപമുണ്ട്​. പടം.MT VLKN 5 ഫോട്ടോ. തകർന്ന അത്താണിക്കൽ-കോട്ടക്കടവ് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story