Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:43 AM IST Updated On
date_range 11 Feb 2022 5:43 AM ISTകോട്ടക്കലിൽ കൗൺസിൽ യോഗത്തിൽ ബഹളം; ഭരണപക്ഷം ഇറങ്ങിപ്പോയെന്ന് പ്രതിപക്ഷം
text_fieldsbookmark_border
കോട്ടക്കൽ: നഗരസഭ കൗൺസിൽ യോഗത്തിൽ നാടകീയ സംഭവങ്ങൾ. ബഹളത്തിനിടെ പ്രതിപക്ഷത്തെ ഞെട്ടിച്ച് ഭരണസമിതി അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. നഗരസഭയിൽ ജീവനക്കാരെ നിയമിക്കുന്നതടക്കമുള്ള വിഷയം പ്രതിപക്ഷം ചോദ്യം ചെയ്തതാണ് ബഹളത്തിലും ബഹിഷ്കരണത്തിലും കലാശിച്ചത്. എന്നാൽ, നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കൗൺസിൽ പിരിഞ്ഞതെന്നാണ് ഭരണസമിതിയുടെ വിശദീകരണം. പ്രതിപക്ഷ കക്ഷി നേതാവ് ടി. കബീറാണ് വിഷയം അവതരിപ്പിച്ചത്. എന്നാൽ, നഗരസഭ അജണ്ടകൾക്ക് ശേഷം ചർച്ച ചെയ്യാമെന്ന നിലപാടിലായിരുന്നു ഭരണപക്ഷം. തസ്തികകളുടെ എണ്ണം, മറ്റു വിവരങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടതോടെ ബഹളമായി. തെരുവുവിളക്ക് പദ്ധതി വിഷയവും പ്രതിപക്ഷം ഉന്നയിച്ചു. വയോജനങ്ങൾക്കുള്ള വയോമിത്രം പദ്ധതി സർക്കാർ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് പ്ലക്കാർഡുകളുമായി ഭരണകക്ഷി അംഗങ്ങളും പ്രതിഷേധിച്ചു. ഇടതുപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതോടെ ചെയർപേഴ്സൻ അടക്കമുള്ള ഭരണപക്ഷാംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു. വൈസ് ചെയർമാനടക്കമുള്ള എട്ടോളം പേർ യോഗ രജിസ്റ്ററിൽ ഒപ്പിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷയത്തിൽ പ്രതിപക്ഷ അംഗങ്ങൾക്ക് നേരത്തെ വിവരം കൈമാറിയതാണെന്നും കൗൺസിലിലെ അജണ്ടകൾ പൂർത്തീകരിച്ച ശേഷമാണ് യോഗം അവസാനിച്ചതെന്നും ചെയർപേഴ്സൻ ബുഷ്റ ഷബീർ വിശദീകരിച്ചു. പടം / KKL 145 കോട്ടക്കൽ നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ തർക്കം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
