Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഔദ്യോഗിക അറിയിപ്പ്​...

ഔദ്യോഗിക അറിയിപ്പ്​ നീളുന്നു

text_fields
bookmark_border
കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിലെ റൺവേ നീളം കുറക്കൽ പരിഗണനയിലില്ലെന്ന്​ കേന്ദ്രമന്ത്രി വ്യക്തമാക്കിയെങ്കിലും ഇതുസംബന്ധിച്ച . ഫെബ്രുവരി നാലിന്​ മലബാറിലെ വിവിധ എം.പിമാർ കേന്ദ്ര വ്യോമയാന ​മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സന്ദർശിച്ച​പ്പോഴാണ്​ റൺവേ നീളം കുറക്കില്ലെന്ന്​ വ്യക്തമാക്കിയത്​. വ്യാഴാഴ്ച മന്ത്രി ലോക്സഭയിലും ഇക്കാര്യം വ്യക്തമാക്കിയെങ്കിലും നടപടികൾ നിർത്തിവെക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം ഇതുവരെ വിമാനത്താവള അതോറിറ്റി ആസ്ഥാനത്തുനിന്ന്​ ലഭിച്ചിട്ടില്ല. വ്യോമയാന സെക്രട്ടറി അധ്യക്ഷനായ ഒമ്പതംഗ സമിതിയുടെ റിപ്പോർട്ടിനുശേഷം തുടർനടപടികളെന്നാണ്​ മന്ത്രി വ്യക്തമാക്കിയത്​. റൺവേ നീളം കുറച്ച്​ റൺവേ എൻഡ്​ സേഫ്​റ്റി ഏരിയ (റെസ) 90 മീറ്ററുള്ളത്​ 150 മീറ്ററായി ഇരുവശത്തും നീട്ടാനാണ്​ അതോറിറ്റി ആസ്ഥാനത്തുനിന്ന്​ നിർദേശം ലഭിച്ചത്​. ഇതോടെ, 2,860 മീറ്റർ നീളമുള്ള റൺവേ 2,540 ആയി ചുരുങ്ങും. ജനുവരി 28നാണ്​ ഇതു സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ കത്ത്​ അതോറിറ്റി ആർക്കിടെക്​ട്​ വിഭാഗത്തിലെ സീനിയർ മാനേജറിൽനിന്ന്​ കരിപ്പൂരിൽ ലഭിച്ചത്​. കത്തിനോടൊപ്പം പ്രവൃത്തി സംബന്ധിച്ച വിശദാംശങ്ങളും നൽകിയിരുന്നു. റൺവേ നീളം കുറച്ച് റെസ നീളം കൂട്ടുന്ന പ്രവൃത്തി ഈ ഡിസംബറിനകം പൂർത്തിയാക്കാനും അടുത്തവർഷം ജൂൺ 30നകം മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കാനുമായിരുന്നു നിർദേശം. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവിടെനിന്ന്​ എസ്​റ്റി​മേറ്റ്​ അതോറിറ്റി ആസ്ഥാനത്തേക്ക്​ കൈമാറിയിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story