Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:42 AM IST Updated On
date_range 11 Feb 2022 5:42 AM ISTവേങ്ങര ഗേൾസ് സ്‌കൂളിന്‍റെ പുതിയ കെട്ടിടം സമർപ്പിച്ചു
text_fieldsbookmark_border
ALERT വേങ്ങര: കിഫ്ബി ഫണ്ടിൽനിന്ന് മൂന്നുകോടി രൂപ ചെലവിട്ട് വേങ്ങര ടൗൺ ഗവ. മോഡൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി നിർമിച്ച മൂന്നുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ശുചിമുറിയും 18 ക്ലാസ് മുറികളുമാണ് കെട്ടിടത്തിലുള്ളത്. പൊതുവിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ സമീപനം മാറുകയാണെന്നും ഈ അധ്യയന വർഷം 10 ലക്ഷത്തോളം വിദ്യാർഥികൾ പുതുതായി അഡ്മിഷൻ നേടിയത് പൊതുവിദ്യാലയങ്ങൾക്കുള്ള സ്വീകാര്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന ശിലാഫലക അനാച്ഛാദനവും പൊതുസമ്മേളനവും പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് മണ്ണിൽ ബെൻസീറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഹസീന ഫസൽ, ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം പറങ്ങോടത്ത് അസീസ്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ എ.കെ. സലീം, തിരൂരങ്ങാടി ഡി.ഇ.ഒ വൃന്ദകുമാരി, വേങ്ങര എ.ഇ.ഒ ബാലഗംഗാധരൻ, നിഷ പന്താവൂർ, കെ.എം. നൗഷാദ്, എൻ.ടി. ഷരീഫ്, കെ.കെ. രാധാകൃഷ്ണൻ, കെ. നഹീം, കെ.കെ.എം. കുറ്റൂർ, പി. അസീസ് ഹാജി, ഇ.കെ. മുഹമ്മദ്കുട്ടി, ഇ.ടി. ദിനേശൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്‍റ് ടി.വി. റഷീദ് സ്വാഗതവും പ്രിൻസിപ്പൽ ടി.എസ്. സ്മിത നന്ദിയും പറഞ്ഞു. പടം 1 Mt vngr vhss വേങ്ങര ടൗൺ ഗവ. മോഡൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ശിലാഫലകം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ അനാച്ഛാദനം ചെയ്യുന്നു 2. Mt vngr vhssc മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത വേങ്ങര ടൗൺ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
