Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസംസ്ഥാന സർക്കാർ ഫണ്ട്...

സംസ്ഥാന സർക്കാർ ഫണ്ട് നൽകിയാൽ ഹീറോസ് നഗറിൽ മേൽപാലം നിർമിക്കാമെന്ന് കേന്ദ്രമന്ത്രി

text_fields
bookmark_border
വള്ളിക്കുന്ന്: സംസ്ഥാന സർക്കാർ ഫണ്ട് നൽകിയാൽ കടലുണ്ടി റെയിൽവേ പാലത്തിന് സമീപം ഹീറോസ് നഗറിൽ മേൽപാലം നിർമിക്കാമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. എം.പി. അബ്ദുസ്സമദ് സമദാനി എം.പിക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ്​ ഇക്കാര്യം അറിയിച്ചത്​. അണ്ടർപാസ് ഇല്ലാത്തതിനാൽ പ്രയാസപ്പെടുന്ന പ്രദേശത്തെ ജനങ്ങളുടെ അടിയന്തര ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ്​ എം.പി ലോക്സഭയിൽ സബ്​മിഷൻ അവതരിപ്പിച്ചത്​. ഹീറോസ് നഗറിൽ ലെവൽക്രോസ് ഇല്ലെന്നും അവിടെ റെയിൽവേ കീഴ്പാലം പ്രായോഗികമല്ലെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു. സംസ്ഥാന സർക്കാർ നിർമാണത്തിന്‍റെയും നടത്തിപ്പിന്‍റെയും ചെലവ് ഏറ്റെടുക്കുകയാണെങ്കിൽ മേൽപാലത്തിന്‍റെ കാര്യം പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story