Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2022 5:38 AM IST Updated On
date_range 11 Feb 2022 5:38 AM ISTലൈഫ് പദ്ധതി: പ്രതിഷേധവുമായി പളളിക്കല്‍ പഞ്ചായത്ത് ഭരണസമിതി
text_fieldsbookmark_border
ലൈഫ് പദ്ധതി: പ്രതിഷേധവുമായി പള്ളിക്കല്‍ പഞ്ചായത്ത് ഭരണസമിതി പള്ളിക്കല്‍: ലൈഫ്മിഷന്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ അധികൃതര്‍ തുടരുന്ന അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിന്റെ ആദ്യ ഘട്ടത്തില്‍ ഫെബ്രുവരി 16ന് വില്ലേജ് കാര്യാലയത്തിനു മുന്നില്‍ പ്രതിഷേധ സംഗമം നടക്കും. വീടിന് അപേക്ഷ നല്‍കി രണ്ട് വര്‍ഷം പിന്നിട്ടിട്ടും പദ്ധതി പ്രാവര്‍ത്തികമാക്കാതെ ഗുണഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്ന നയം തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. വീടെന്ന സ്വപ്നം സഫലീകരിക്കാത്ത പാവപ്പെട്ടവരുടെ വികാരം സര്‍ക്കാറിന് അറിയിക്കുന്നതിനാണ് ഭരണസമിതി സമരരംഗത്തിറങ്ങുന്നത്. ഫെബ്രുവരി 16ന് ബുധനാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ പള്ളിക്കല്‍ വില്ലേജ് ഓഫിസിന് മുന്നിലാണ് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തുന്നത്. ആലോചന യോഗത്തില്‍ പ്രസിഡന്റ് സി. മുഹമ്മദലി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി. നാരായണി, പി.സി. ലത്തീഫ്, കെ. ഹമീദ്, കെ. ആരിഫ ടീച്ചര്‍, സി.കെ. അബ്ബാസ്, ലത്തീഫ് കൂട്ടാല്‍, ജമാല്‍ കരിപ്പുര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story