Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനെല്ലിയായി-മാങ്കുളം...

നെല്ലിയായി-മാങ്കുളം റോഡ് പ്രവൃത്തി ആരംഭിച്ചു

text_fields
bookmark_border
ഊർങ്ങാട്ടിരി: ഓടക്കയം വാർഡിലെ മാങ്കുളം നെല്ലിയായി റോഡിന്‍റെ നവീകരണ പ്രവൃത്തി ആരംഭിച്ചു. പഞ്ചായത്തിൽനിന്ന് അനുവദിച്ച രണ്ടരലക്ഷം രൂപ ചെലവിലാണ് പ്രവൃത്തി നടത്തുന്നത്. പ്രവൃത്തി ഉദ്ഘാടനം വാർഡ് അംഗം പി.എസ്. ജിനേഷ് നിർവഹിച്ചു. വർഷങ്ങളായി ഈ റോഡിന്‍റെ ശോച്യാവസ്ഥയെ തുടർന്ന് കോളനിവാസികൾ വലിയ യാത്രാദുരിതത്തിലായിരുന്നു. നെല്ലിയായി കുളിമട തോടിന് 10 ലക്ഷം രൂപ ചെലവഴിച്ച് കൾവർട്ട് സ്ഥാപിച്ചതോടെയാണ് റോഡിന്‍റെ നവീകരണത്തിന് തുടക്കമായത്. നവീകരണം പൂർത്തിയാകുന്നതോടെ ഏറെ നാളായുള്ള കോളനിവാസികളുടെ യാത്രാദുരിതത്തിനാണ് പരിഹാമാവുന്നതെന്ന്​ പി.എസ്. ജിനേഷ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷിജോ ആന്‍റണി, അസിസ്റ്റൻറ് സെക്രട്ടറി അബ്ദുൽ ഗഫൂർ തുടങ്ങിയവർ പ്രവൃത്തി വീക്ഷിക്കാനെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story